SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റി ഈദ് മീറ്റ് സംഘടിപ്പിച്ചു


ദുബൈ : എസ്.കെ.എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദ് മീറ്റ് ദുബൈ സുന്നി സെന്റര്‍ മദ്രസ്സയില്‍ സംഘടിപ്പിച്ചു. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഷുഹൈബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു. ദുബൈ സുന്നി സെന്റര്‍ വൈസ് പ്രസിഡന്റ് ഉസ്താദ് അബ്ദുസ്സലാം ബാഖവി മുഖ്യ പ്രഭാഷണം നടത്തി. മദ്രസ്സ വിദ്യാര്‍ഥികളുടെ കലാമത്സരങ്ങള്‍, പൂര്‍ വ്വ വിദ്യര്‍ഥികളുടെ ബുര്‍ദ്ദ ആലാപനം എന്നിവ ശ്രദ്ധയാകര്‍ഷിച്ചു. ജന: സെക്രട്ടറി മന്‍സൂര്‍ മൂപ്പന്‍ സ്വാഗതവും അബ്ദുല്ല റഹ്മാനി നന്ദിയും പറഞ്ഞു.അബ്‌ദുള്ള കുണ്ടറ ചര്‍ച-യില്‍ പങ്കെടുത്തു.