കുവൈത്ത്: കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ സംഘടിപ്പിച്ച ഈദ് നിലാവ് 2012 സമാപിച്ചു. കേരളത്തിലെ വേദികളില്‍ സുപ്രസിദ്ധി നേടിയ കാഥികന്‍ സുബൈര്‍ തോട്ടിക്കലും,പിന്നണിയില് മാസ്റ്റര് മുഹമ്മദലിയും മാസ്റ്റര് മുഹമ്മദ് ശഫീഖും ഇമ്പമാര്‍ന്നസ്വര മാധുരിയില് അണിനിരന്നപ്പോള്‍ സദസ്സിനു ആവേശമായി. ‘പരീക്ഷണാഗ്നിയിലെ ഇണപ്രാവുകള്‍’ എന്ന വിഷയത്തില് ഇസ്ലാമിക കഥാ പ്രസംഗം അവതരിപ്പിച്ചു.
പ്രവാചകന് അയ്യുബ് നബി(അ)യുടെയും മഹതി റഹ്മത്ത് ബീവിയുടെയുംജീവിതത്തിലെ നേരിട്ട പരീക്ഷണങ്ങളെയും അവര് അതിനെ അതിജയിച്ചതിന്റേയും കഥകള്‍ കാഥികന് വശ്യമായ ശൈലിയില് വരച്ചു കാട്ടി. ആധുനിക ജീവിത ശൈലിയില് വന്ന ജാഡകളെയും സാംസ്കാരിക അധ:പതനങ്ങളെയും തന്‍റെ ഹാസ്യ ശൈലിയില് പ്രേക്ഷകരെ ശ്രദ്ധ ക്ഷണിക്കാന് കാഥികനു സാധിച്ചു. ഏതൊരു ആപത്ഘട്ടത്തിലും അല്ലാഹുവിന്‍റെ സ്മരണ കൈവിടാതെ ആരാധനയിലും, പാപമോചനത്തിലും, ക്ഷമയിലും ശ്രദ്ധ കേന്ദ്രീകരിച്ച് പൂര്‍ണ്ണമായും അല്ലാഹുവിന്‍റെ പ്രീതി നേടിയ അയ്യqബ് നബി(അ)യുടെ ജീവിതം ഏതൊരാള്‍ക്കും മാത്ര്കയാക്കാന് വേണ്ടതാണെന്ന് സദസ്സിനെ ബോധ്യപ്പെടുത്തി. കഥാ പ്രസംഗത്തിനു ശേഷം ഫായിസ് മെറ്റമ്മല്‍ & പാര്ട്ടി അറേബ്യന്‍ ദഫ് അവതരിപ്പിച്ചു.