മമ്പുറം ആണ്ട് നേര്‍ച്ച നവം. 15 ന് ആരംഭിക്കും

തിരൂരങ്ങാടി: തെന്നിന്ത്യയിലെ സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ഖുത്ബുസ്സമാന്‍ സയ്യിദ് അലവി മൌലദ്ദവീല തങ്ങളവര്‍കളുടെ 174-ാമത് ആണ്ടു നേര്‍ച്ച നവംബര്‍ 15 മുതല്‍ 22 വരെ വിവിധ പരിപാടികളോടെ നടത്താന്‍ ദാറുല്‍ ഹുദാ മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, പിണങ്ങോട് അബൂബക്കര്‍, ഡോ. യു.വി.കെ മുഹമ്മദ്, കെ.എം സൈതലവി ഹാജി, ആദൃശ്ശേരി ഹംസക്കുട്ടി മൌലവി തുടങ്ങിയവര്‍ സംബന്ധിച്ചു. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി സ്വാഗതവും യു. ശാഫി ഹാജി നന്ദിയും പറഞ്ഞു.