എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ സമ്മേളനം താനൂരില്‍

സമ്മേളനം 2012 ഡിസംബര്‍ 25,26,27 തിയ്യതികളില്‍ 
മലപ്പുറം: 'വിമോചനത്തിന്‍ പോരിടങ്ങളില്‍ സാഭിമാനം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്,എസ്, എഫ് മലപ്പുറം ജില്ലാ സമ്മേളനം ഡിസംബര്‍ 25,26,27 തിയ്യതികളിലായി താനൂരില്‍ സംഘടിപ്പിക്കും. 25 ന് വൈകീട്ട് പൊതു സമ്മേളനവും, 26 ന് ഉല്‍ഘാടന സംഗമവും, 27 ന് ജില്ലയിലെ ശാഖ, ക്ലസ്റ്റര്‍, മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ത്വലബ, വിഖായ, ക്യാമ്പസ് എന്നീ വിഭാഗങ്ങളില്‍ നിന്നായി 2100 പ്രതിനിധികള്‍ സംബന്ധിക്കുന്ന ക്യാമ്പും നടക്കും.
സമ്മേളന ലോഗോ കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രകാശനം ചെയ്തു. സംഘാടക സാരഥി സംഗമം താനൂരില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും, സമ്മേളന പ്രഖ്യാപനം എടവണ്ണപ്പാറയില്‍ എസ്,കെ, എസ്,എസ്,എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ഉല്‍ഘാടനം ചെയ്തു
സമ്മേളന പ്രചാരണ സെമിനാര്‍ 18 ന് പൊന്നാനിയില്‍ നടക്കും. സമ്മേളന കലണ്ടര്‍ ലക്ഷദ്വീപ് എം.പി. ഹംദുള്ള സഈദ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് നല്‍കി പ്രകാശനവും നിര്‍വഹിച്ചു.
ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ബി.എസ്.കെ.തങ്ങള്‍ എടവണ്ണപ്പാറ പ്രാര്‍ത്ഥനയും സത്താര്‍ പന്തല്ലൂര്‍ പ്രമേയ പ്രഭാഷണവും നടത്തി. കെ.സി.ഇബ്രാഹീം മുസ്‌ലിയാര്‍, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, കെ.ടി.ജബ്ബാര്‍ ഹാജി, ശഹീര്‍ അന്‍വരി പുറങ്ങ്, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, അബ്ദു റഹ്മാന്‍ ദാരിമി മുണ്ടേരി, അബ്ദുല്‍ കരീം ബാഖവി, ഖയ്യൂം കടമ്പോട്, അലി അക്ബര്‍ ഊര്‍ക്കടവ്, സഈദ് എടവണ്ണപ്പാറ, യൂനുസ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം.റഫീഖ് അഹമ്മദ് സ്വാഗതവും ശിഹാബ് കുഴിഞ്ഞൊളം നന്ദിയും പറഞ്ഞു.