"വീണ്ടും ഒരു ഹജ്ജ് കാലം " ഖാഫില ജിദ്ദയുടെ ക്ലാസ്സ്‌റൂം ഓണ്‍ലൈന്‍ പ്രോഗ്രാം മൂന്നാം ഘട്ടത്തിലേക്ക്..


ജിദ്ദ:  എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഐ.ടി സെല്ലിനു കീഴില്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ "ഖാഫില ജിദ്ദ" അവതരിക്കുന്ന  "വഴിവെളിച്ചം" ശബ്ദ ശില്പങ്ങള്‍ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചകളിലായി തുടര്‍ന്ന് വരുന്ന  "വീണ്ടും ഒരു ഹജ്ജ് കാലം" പ്രത്യേക ഹജ്ജ് പഠന പരിപാടിയുടെ  മൂന്നാം ഭാഗം 16 ന്  ചൊവ്വാഴ്ച ചൊവ്വാഴ്ച രാത്രി സൌദി സമയം 7.30  (ഇന്ത്യന്‍ സമയം 10 മണി) ആരംഭിക്കുമെന്ന് ഖാഫില ജിദ്ദ ഭാരവാഹികള്‍ അറിയിച്ചു .  
മുന്‍ ആഴ്ചകളില്‍ നടന്ന ശബ്ദ ശില്പങ്ങള്‍ക്ക് ക്ലാസ്റൂം ശ്രോതാക്കളില്‍ നിന്നും റേഡിയോ ശ്രോതാക്കളില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍ ഏറെ സംതൃപ്തി നല്‍കുന്നതായി ക്ലാസ്സ്‌ റൂം വ്ര്ത്ത്തങ്ങളും അറിയിച്ചിരുന്നു.
പരിചിത രീതികളില്‍ നിന്നും വ്യത്യസ്തമായി ഇസ്ലാമിക പഠന സംഭാഷണങ്ങളായാണ് "വഴി വെളിച്ചം" രൂപം നല്‍കിയിരിക്കുന്നത്. കേരള ഇസ്ലാമിക് ക്ലാസ് റൂം സൂപ്പര്‍ അഡ്മിന്‍ കൂടി ആയ ഖാഫില ജിദ്ദ കണ്‍വീനര്‍  ഉസ്മാന്‍ എടത്തില്‍ ആണ് അവതാരകന്‍. 
"വീണ്ടും ഒരു ഹജ്ജ് കാലം" പരിപാടിയില്‍ സംവദിക്കുന്നത്  ജിദ്ദാ ഇസ്ലാമിക് സെന്റര്‍ സാരഥി യും പ്രശസ്ത പണ്ഡിതനും ചിന്തകനും പ്രഭാഷകനും ഗ്രന്ഥകാരനുമായ ഉസ്താദ്‌ ടി. എഛ് ദാരിമിയാണ് . ക്ലാസ് റൂമിലെ തന്നെ "ചരിത്ര പാത" "മശാഇറുകളിലൂടെ" എന്നീ പ്രോഗ്രാമുകളിലൂടെശ്രോതാക്കള്‍ക്ക് ഏറെ സുപരിചിതനായ ടി. എച്ച്  ദാരിമി ഇസ്ലാമിക സാഹിത്യ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ്.  " യമാമ, ഹസ്‌റത്ത് ബിലാല്‍, ഉമ്മു അമ്മാറ, ഹരിത പാഠങ്ങള്‍ , സൈദു ബിന്‍ ഹാരിസ് , ഇസ്ലാമിക വ്യക്തിത്വം, സകാത്ത്, കഥ പറയുന്ന വഴിയോരങ്ങള്‍ തുടങ്ങി പ്രസിദ്ധീകരിക്കപ്പെട്ട പതിനഞ്ചിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഈ പണ്ഡിത പ്രതിഭ  ഇസ്ലാമിക ദഅവാ സംരംഭങ്ങള്‍ക്കും പൊതു പ്രവര്‍ത്തന ങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നതോടൊപ്പം ജിദ്ദയിലെ ശാത്തി അല്‍നൂര്‍" ഇന്റര്‍ നാഷണല്‍ സ്കൂളില്‍ ഇസ്ലാമിക് തിയോളജി അധ്യാപകനായും സേവനമുന്ഷ്ടിക്കുന്നു.