കാളിക്കാവ് ഏരിയ ഖാസീസ് അസോസിയേഷന്‍ സുന്നി ആദര്‍ശ സമ്മേളനം

മുജാഹിദ് പ്രസ്ഥാനം ലോകത്തോട് മാപ്പുപറഞ്ഞു പിരിച്ച് വിടണം : അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് 

കാളിക്കാവ് : നവോനഥാ നത്തിന്റേയും പരിഷ്കര ണത്തിന്റേയും പേരില്‍ മുസ്ലിമിന്റെ പാരമ്പര്യ മൂല്യങ്ങളെ പുച്ചിച്ച മുജാഹിദ് പ്രസ്ഥാനം നാളിതു വരെ തങ്ങള്‍ സ്വീകരിച്ച നിലപ്പാട് തെറ്റായിരുന്നുവെന്നു  എന്ന് പ്രഖ്യാപിക്കുന്നതിലൂടെ മുസ്ലിം കേരളത്തെ വിഡികളാകുകയായിരുന്നു എന്ന് എസ്.വൈ.എസ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസ്ഥാപിച്ചു. കാളിക്കാവ് ഏരിയ ഖാസീസ് അസോസിയെഷന്‍ സംഘടിപ്പിച്ച സുന്നി ആദര്‍ശ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
നിലവിലെ മൗലിക വിശ്വാസം തിരുത്തി അഞ്ചു വിഭാഗമായി പിരിഞ്ഞ് ആഭ്യന്തര കലാപം കൊണ്ട് തറക്കലെളകിയ മുജാഹിദ് പ്രസ്ഥാനം ലോകത്തോട് മാപ്പുപറഞ്ഞു പിരിച്ച് വിടണമെന്ന് അദ്ദേഹം പറഞ്ഞു.