കാളമ്പാടി ഉസ്താദിനെ ജാമിഅഃ അനുസ്മരിച്ചു

പെരിന്തല്‍മണ്ണ: വന്ദ്യ ഗുരുവിനെ അനുസ്മരിച്ചും ഉസ്താദിന്റെ പരലോക വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചും ജാമിഅഃ കാമ്പസ് വീണ്ടും സജീവമായി. ജാമിഅഃ മസ്ജിദില്‍ വെച്ച് നടന്ന കാളമ്പാടി ഉസ്താദ് അനുസ്മരണ സംഗമം എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂരിന്റെ അദ്ധ്യക്ഷതയില്‍ ജാമിഅ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല മൊയ്തീന്‍കുട്ടി മസ്‌ലിയാര്‍, കുഞ്ഞാണി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി,പി. മുത്തുക്കോയ തങ്ങള്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, സലീം ഫൈസി പൊറോറ, അരിക്കുഴിയില്‍ ഉമറുല്‍ ഫാറൂഖ് ഹാജി സംസാരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് തഹ്‌ലീലും ദുആയും നടന്നു.