സമസ്താലയത്തില്‍ കാളമ്പാടി ഉസ്താദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

കാളമ്പാടി ഉസ്താദ് കാലത്തെ കാല്‍കീഴിലാക്കിയ പണ്ഡിതന്‍

ചേളാരി: പലരും കാലത്തിനൊത്ത് കോലം കെട്ടിയപ്പോള്‍ കാലത്തെ തന്റെ കാല്‍കീഴിലാക്കി തല ഉയര്‍ത്തി നടന്നു നീങ്ങിയ മഹാപണ്ഡിതനായിരുന്നു കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ജിഫ്രി മുത്തുകോയ തങ്ങള്‍ പ്രസ്താവിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ചേളാരിയില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഒ.കെ.അര്‍മിയാഅ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. 
കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, ഒ.കുട്ടി മുസ്‌ലിയാര്‍, ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, വി.മൂസക്കോയ മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍,മൊയ്തുഹാജി പാലത്തായി, എസ്.കെ. ഹംസ ഹാജി, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, ഹസന്‍ ശരീഫ് കുരിക്കള്‍, കുട്ടിഹസന്‍ ദാരിമി, അലി ഫൈസി പാവണ്ണ, കെ.ടി.അബ്ദുല്ല മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, എ.ടി.എം.കുട്ടി മൗലവി പ്രസംഗിച്ചു.