അബൂദാബി: ധാര്‍മ്മികതയുടെ കരുത്തിനുവേണ്ടി ധീരമായ എഴുത്തിലൂടെ വായനയുടെ ലോകത്ത് പ്രോജ്വലിച്ച് നില്‍ക്കുന്ന മലയാളത്തിലെ പ്രമുഖ ദ്വൈവാരികയായ 'സത്യധാര'യുടെ ഗള്‍ഫ് പതിപ്പ് ഉടന്‍ യാഥാര്‍ത്യമാവും. കഴിഞ്ഞ ദിവസം ഇവിടെ നടന്ന 'സ്റ്റെപ്പ്' ലോഞ്ചിംഗ് പരിപാടിയില്‍ വെച്ച് 'ഗള്‍ഫ് സത്യധാര' പ്രഖ്യാപനം സത്യധാര ഡയറക്ടര്‍ കൂടിയായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പ്രസ്ഥാനിക ബന്ധുക്കളുടെയും പ്രവര്‍ത്തകരുടെയും പൂര്‍ണ്ണ സഹകരണത്തോടെ മാസികയായിട്ടായിരി ക്കും തുടക്കം. കേരളത്തില്‍ ഇറങ്ങുന്നതില്‍നിന്നും വ്യത്യസ്തമായിട്ടായിരിക്കും 'ഗള്‍ഫ് സത്യധാര'യിലെ ഉള്ളടക്കങ്ങള്‍ എന്നും പേജുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുമുണ്ടാവുമെന്നും കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ അറിയിച്ചു. തുടക്കത്തില്‍ ദുബൈയില്‍നിന്നാണ് പ്രസിദ്ധീകരിക്കാന്‍ നിശ്ചിയിച്ചിരിക്കുന്നത് എങ്കിലും യു.എ.ഇയിലെ മറ്റു എല്ലാ എമിറേറ്റുകളിലും കൂടാതെ ഒമാനിലും ലഭ്യമാവും. പിന്നീട് ഘട്ടം ഘട്ടമായി ജി.സി.സിയിലെ മറ്റു എല്ലാ രാജ്യങ്ങളിലും ലഭ്യമാവുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
ഈവരുന്ന ജനുവരിയോടെ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന 'ഗള്‍ഫ് സത്യധാര' മാസികയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പ്രഥമ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 18 വ്യാഴാഴ്ച്ച രാത്രി 8ന് അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് നടക്കും. പ്രഗല്‍ഭ പണ്ഡിതനും മംഗലാപുരം-കീഴൂര്‍ സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായ ത്വാഖ അഹ്മദ് മൌലവി അല്‍അസ്ഹരി പരിപാടിയില്‍ സംബന്ധിക്കും. 'ഗള്‍ഫ് സത്യധാര'യുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തിറങ്ങണമെന്ന് സുന്നീ കൌണ്‍സില്‍, എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മിറ്റി നേതാക്കള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. വിശദ വിവരങ്ങള്‍ക്കും മറ്റുമായി +971 50 7900 109 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ഇമെയില്‍: khader123@hotmail.com