ഹജ്ജ്: 850 പേര്‍കൂടി യാത്രയായി

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ചൊവ്വാഴ്ച 850 പേര്‍കൂടി ഹജ്ജിന് പോയി. രാവിലെ 9.20ന് പുറപ്പെട്ട ആദ്യവിമാനത്തില്‍ 117 പുരുഷന്മാരും 133 സ്ത്രീകളുമാണുണ്ടായിരുന്നത്. 11.10ന് പുറപ്പെട്ട രണ്ടാമത്തെ വിമാനത്തില്‍ 156 പുരുഷന്മാരും 194 സ്ത്രീകളും യാത്രയായി. മൂന്നാമത്തെ വിമാനം 3.50 നാണ് പുറപ്പെട്ടത്. ഇതില്‍ 127 പുരുഷന്മാരും 123 സ്ത്രീകളുമുണ്ടായിരുന്നു. ചൊവ്വാഴ്ച ഹജ്ജ്ഹൗസില്‍ നടന്ന പ്രാര്‍ഥനയ്ക്കും ഉദ്‌ബോധന പ്രസംഗത്തിനും ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍എന്നിവര്‍ നേതൃത്വംനല്‍കി.