ദമ്മാം ഇസ്‌ലാമിക് സെന്റ്റെര്‍ ഉമ്മര്‍ ഫൈസി വെട്ടത്തൂരിനു യാത്രയയപ്പ് നല്‍കി

ദമ്മാം: ഇസ്‌ലാമിക് സെന്റ്റെര്‍ കിയക്കന്‍ പ്രവിശ്യാ വര്‍ക്കിംഗ് പ്രെസിടെണ്ട് ഉമ്മര്‍ ഫൈസി വെട്ടത്തൂരിനു ദമ്മാം ഡി.ഐ.സി ഹാളില്‍ ഇസ്‌ലാമിക് സെന്റ്റെര്‍ ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നല്‍കി.പതിനഞ്ചു വര്‍ഷമായി ജിദ്ദയിലും ദാമ്മാമിലുമായി അല്‍ കുസ്മി കംബ്ബനിയില്‍ ജോലി ചെയ്തു വരുകയായിരുന്നു.കണ്ണൂരില്‍ സ്കൂള്‍ അധ്യാപകനായ ഉമ്മര്‍ ഫൈസിയുടെ ലീവ് അവസാനിച്ചതിനാലാണ് പ്രവാസത്തോട് വിട പറയാന്‍ തീരുമാനിച്ചത്. പ്രവാസം തുടങ്ങിയ നാള്‍ മുതല്‍ തന്നെ ജിദ്ദയിലെയും ദാമ്മാമിലെയും മത സാമൂഹിക രംഗത്ത് നിറ സാനിദ്ധ്യമായിരുന്നു ഉമ്മര്‍ ഫൈസി.എട്ടു വര്‍ഷത്തോളം ദമ്മാം ഇസ്‌ലാമിക് സെന്റ്റെരിന്റ്റെ പ്രെസിടെണ്ട്ടായിരുന്ന അദ്ദേഹം രണ്ട്ട് വര്‍ഷമായി കിയക്കന്‍ പ്രവിശ്യാ ആക്ടിംഗ് പ്രേസിടെണ്ട്ടായിരുന്നു യാത്രയയപ്പ് ചടങ്ങ് കിയക്കന്‍ പ്രവിശ്യാ പ്രെസിടെണ്ട് യൂസുഫ് ഫൈസി ഉദ്ഘാടനം ചെയ്തു.ദമ്മാം ഇസ്‌ലാമിക് സെന്റ്റെര്‍ വൈസ് പ്രെസിടെണ്ട് ബഹാവുദ്ധീന്‍ നദുവി അധ്യക്ഷത വഹിച്ചു.ബഷീര്‍ ബാ ഖ വി ,ഖാ ദര് മാസ്റ്റര്‍ ,മാമു നിസാര്‍,മുസ്തഫ ദാരിമി പൂളപ്പാ ടം,കബീര്‍ കൊണ്ട്ടോട്ടി.ഷാജഹാന്‍ ദാരിമി പനവൂര്‍,നൂറുദ്ദീന്‍ മൗലവി,കബീര്‍ ഫൈസി ,അഷ്‌റഫ്‌ ബാ ഖ വി,അസീസ്‌ ഫൈസി,ഇബ്രാഹീം ഓ മശ്ശേരി,അസീസ്‌ വെളിമുക്ക്,ഇബ്രാഹീം മൗലവി,അബൂബക്കര്‍ ഹാജി ഉള്ളണം,ഇസ്മായില്‍ താനൂര്‍,തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി.ഉമര്‍ ഫൈസിക്കുള്ള കിയക്കന്‍ പ്രവശ്യാ ഇസ്‌ലാമിക് സെന്റ്റെരിന്റ്റെ ഉപഹാരം അബൂബക്കര്‍ ഹാജിയും ദമ്മാം ഇസ്‌ലാമിക് സെന്റ്റെരിന്റ്റെ ഉപഹാരം യൂസുഫ് ഫൈസിയും സ്പെഷ്യല്‍ ഉപഹാരം ഇബ്റാഹീം മൗലവിയും നല്‍കി.മുസ്തഫ റഹ്മാനി സ്വാഗതവും മാഹിന്‍ വിയിഞ്ഞം നന്ദിയും പറഞ്ഞു..