അബുദാബി :കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രികര്‍ക്ക് നേരിടേണ്ടിവന്ന പീഡനത്തില്‍അബുദാബി കണ്ണൂര്‍ ജില്ല എസ് കെ എസ് എഫ് കമ്മിറ്റി ശക്തമായ പ്രതിഷേധിച്ചു. കുഞ്ഞുങ്ങളും സ്ത്രീകളും അടങ്ങിയ യാത്രക്കാരെ തീവ്രവാദികളായി ചിത്രീകരിച്ച് മണിക്കൂറുകളോളം ഭക്ഷണവും കുടിവെള്ളവും നല്‍കാതെ പീഡിപ്പിച്ച എയര്‍ ഇന്ത്യ അധികാരികളുടെ നടപടി അത്യന്തം അപലപനീയമാണെന്ന് യോഗം വിലയിരുത്തി.
വിമാനം റാഞ്ചാന്‍ ശ്രമിച്ചു എന്ന വ്യാജ സന്ദേശം നല്‍കി മുഴുവന്‍ പ്രവാസികളെയും ലോകത്തിനു മുന്നില്‍ നാണം കെടുത്തിയ പൈലറ്റിനെതിരെ നടപടിയെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് സാബിര്‍ മാട്ടൂലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ താജ്കമ്പില്‍, അഷ്‌റഫ് തടിക്കടവ് , സാജിദ് രാമന്തളി, അഷ്‌റഫ് ഹാജി വാരം എന്നിവര്‍ സംസാരിച്ചു. സജീര്‍ ഇരിവേരി സ്വാഗതവും ഓ.പി അലികുഞ്ഞി നന്ദിയും പറഞ്ഞു.