അബുദാബി : അബുദാബി SKSSF കണ്ണൂര്‍ ജില്ല കമ്മിറ്റി മഹല്ല് സംഗമം സംഘടിപ്പിക്കുന്നു . നവംബര്‍ 9 , വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറില്‍ നടക്കുന്ന പരിപാടിയില്‍ മഹല്ല് മഹല്ല് ശാക്തീകരണം മഹല്ല് ഡാറ്റാ ബേസ് , മദ്രസ്സാ നവീകരണം എന്നീ വിഷയങ്ങളില്‍ ക്ലാസ്സ് നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.അബുദാബി സംസ്ഥാന SKSSFന്റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച സേവനം കാഴ്ച്ച വെക്കുകയും സംഘാടനത്തിലും മികവ് തെളിയിക്കുകയും ചെയ്തു സംസ്ഥാന കമ്മിറ്റിയുടെ സൗജന്യ ഉംറ പാകേജിനു അവാര്‍ഡ് ലഭിച്ച സാജിദ് രാമന്തളി,സജീര്‍ ഇരിവേരി എന്നിവരെ കണ്ണൂര്‍ ജില്ല കമ്മിറ്റി പ്രശംസിച്ചു
ജില്ല പ്രസിഡന്റ് സാബിര്‍ മാട്ടൂലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ താജ് കമ്പില്‍, നൌഫല്‍ അസ്അദി, റഫ്സല്‍ മാഹി, റസാഖ് നരിക്കോട് , സാജിദ് രാമന്തളി, ശുകൂര്‍ മടക്കര, അഷ്റഫ് ഹാജി വാരം എന്നിവര്‍ സംസാരിച്ചു. സജീര്‍ ഇരിവേറി സ്വാഗതവും ഓ.പി അലികുഞ്ഞി നന്ദിയും പറഞ്ഞു.