കോഴിക്കോട്: കാമ്പസ് വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ ധാര്‍മിക ബോധവ ല്കരണം ലക്ഷ്യമിട്ട് ഇബാദ് രൂപീകരിക്കുന്ന റിസോഴ്സ് ടീമിനുള്ള പരിശീലന പരിപാടി ഇന്ന് ശനി (13.10.12) കോട്ടക്കല്‍ സാജിദ ടൂറിസ്റ്റ് ഹോമില്‍ നടക്കും. ഇബാദ് നടപ്പാക്കുന്ന ടീനേജ് പ്രൊജക്ടിന്റെ വിശദീകരണവും കൗമാരപ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട വിഷയാവതരണങ്ങളും പരിപാടിയില്‍ നടക്കും. കാലത്ത് 9.30 ന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്നേഹബന്ധം: അര്‍ത്ഥ തലങ്ങള്‍, ആസ്വാദ്യ ജീവിതം, ദാമ്പത്യം വിജയിക്കുന്നത്, ഗോള്‍ സെറ്റിംഗ് തുടങ്ങിയ സെഷനുകള്‍ക്ക് ഇബാദ് ചെയര്മാന് സാലിം ഫൈസി കൊളത്തൂര്‍, അഹ്മദ് ഫൈസി കക്കാട്, ആബിദ് ഹുദവി തച്ചണ്ണ, ആസിഫ് ദാരിമി പുളിക്കല്‍, റശീദ് ബാഖവി എടപ്പാള്‍ നേതൃത്വം നല്‍കും.