"സാമുദായിക വാദവും സാമൂഹ്യനീതിയും " എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെമിനാര്‍ ഇന്ന്

മലപ്പുറം: വിമോചനത്തിന്റെ പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയമുയര്‍ത്തി ഡിസംബറില്‍ താനൂരില്‍ സംഘടിപ്പിക്കുന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥംഇന്ന് പൊന്നാനിയില്‍ സെമിനാര്‍ നടത്തും. സാമുദായിക വാദവും സാമൂഹ്യനീതിയും എന്ന വിഷയത്തില്‍ നാളെ വൈകീട്ട് ഏഴിന് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലാണ് സെമിനാര്‍. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംഘടന അംഗത്വ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ നാല് കേന്ദ്രങ്ങളിലാണ് ജാഗരണ സമ്മേളനം സംഘടിപ്പിക്കുന്നത്. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, പി. സുരേന്ദ്രന്‍, എം.എം. നാരായണന്‍, അശ്‌റഫ് കോക്കൂര്‍ വിഷയമവതരിപ്പിക്കും. സംഘാടക സമിതി യോഗത്തില്‍ ശഹീര്‍ അന്‍വരി അധ്യക്ഷത വഹിച്ചു.