ഷാര്‍ജ: കേരള ഇസ്ലാമിക് ക്ലാസ് റൂം അഡ്മിനും വിഘടിത വിഭാഗത്തിന്റെ പേടിസ്വപ്നവുമായി മാറിയ ARCKP ക്ക് ഷാര്‍ജ ഇന്ത്യന്‍ കള്ച്ചരല്‍ സെന്ററില്‍ സ്വീകരണം നല്‍കി. സെന്റര്‍ വൈസ് പ്രസിടന്റ്റ് അഹമദ് സുലൈമാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ കടവല്ല്ലൂര്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സ്വീകരണ സദസ്സ് ഉദ്ഘാടനം ചെയ്തു. നേരും നന്മയും പ്രചരിപ്പിക്കേണ്ടവര്‍ കളവു പറഞ്ഞും ഇല്ലാത്ത സ്വപ്ന കഥകള്‍ പ്രചരിപ്പിച്ചും ഇസ്ലാമിന്റെ മനോഹരമായ മുഖം വികൃതമാക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയോടെ കരുതിയിരിക്കണമെന്നും സത്യദീനിന്റെ മഹിത പ്രചാരണത്തിന് "സമസ്തയു"ടെ സേവകാരവാന്‍ നാം തയ്യാറാവണമെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു .
സയ്യിദ് ശുഹൈബ് തങ്ങള്‍ ( SKSSF UAE പ്രസിടന്റ്റ് )ചേലേരി അബ്ദുള്ള(SICCജനറല്‍ സെക്രട്ടറി) , ഉമര്‍ കുളത്തൂര്, മജീദ് കുറ്റിക്കോല്‍ , മുസ്തഫ (KICR പ്രധിനിധി) , റസാക്ക് തുരുത്തി, മൊയ്തു സി സി തുടങ്ങിയവര്‍ സംബന്ധിച്ചു . അബ്ദുല്‍ സലാം മൌലവി സ്വാഗതവും റസാക്ക് വളാഞ്ചേരി നന്ദിയും പറഞ്ഞു