SKSSF കാസര്‍കോട് ജില്ലാകൗണ്‍സില്‍ ക്യാമ്പ് നാളെ(ശനി)

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആറ് മാസ കര്‍മ്മപദ്ദതി തയ്യാറാക്കുന്നതിന്ന് വേണ്ടി ജില്ലാ കൗണ്‍സില്‍ ക്യാമ്പ് നാളെ (ശനിയാഴ്ച്ച) രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 3മണി വരെ ന്യൂ ബേവിഞ്ച ഖുര്‍ആന്‍ സ്റ്റഡീസെന്ററില്‍ വെച്ച് നടക്കും. പരിപാടി ജില്ല പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവി ഉല്‍ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡണ്ട് സത്താര്‍ പന്തലൂര്‍ വിഷയം അവതരിപ്പിക്കും.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലുദി നിസാമി,ഹാരിസ്ദാരിമി ബെദിര, ഹാഷിംദാരിമി ദേലമ്പാടി, മൊയ്തീന്‍ ചെര്‍ക്കള,മുഹമ്മദ് ഫൈസി കജ, താജുദ്ദീന്‍ ദാരിമി പടന്ന, എം.എ.ഖലീല്‍, ഹബീബ് ദാരിമി പെരുമ്പട്ട, കെ.എം.ശറഫുദ്ദീന്‍ തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിക്കും. ക്യാമ്പില്‍ ജില്ലയിലെ മുഴുവന്‍ ജില്ലാ കൗണ്‍സിലര്‍മാരും ത്വലബാ-ക്യാമ്പസ് വിംഗ്, ട്രന്റ്- സഹചാരി ജില്ലാ ഭാരവാഹികളും സംബന്ധിക്കും.