സേവന പ്രവര്‍ത്തനങ്ങളുടെ മറവിലുള്ള മിഷണറി പ്രവര്‍ത്തനങ്ങള്‍ മഹല്ലുകള്‍ കരുതിയിരിക്കണം: ഇബാദ്

ഇബാദ് മലപ്പുറം ജില്ലാ ക്യാമ്പ് 19 ന് വ്യാഴാഴ്ച പരപ്പനങ്ങാടിയില്‍
എടക്കര: സേവന പ്രവര്‍ത്തനങ്ങളുടെ മറവില്‍ വിശ്വാസം ഇല്ലാതാക്കാനുള്ള മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മഹല്ലുകള്‍ കരുതിയിരിക്കണമെന്ന് എടക്കരയില്‍ സംഘടിപ്പിച്ച ഇബാദ് മീറ്റ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. കബീര്‍ അന്‍വരി ചെമ്പംകൊല്ലിയുടെ അധ്യക്ഷതയില്‍ ഇബാദ് ജനറല്‍ കണ്‍വീനര്‍ ആസിഫ് ദാരിമി പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. കെ.എം.ശരീഫ്, അബ്ദുറസാഖ് പുതുപൊന്നാനി ക്ലാസെടുത്തു. 
അശ്‌റഫ് മൗലവി പള്ളിപ്പടി, ബശീര്‍ ഫൈസി, അമാനുല്ല ദാരിമി പ്രസംഗിച്ചു.ഇബാദ് എടക്കര മേഖലാ സമിതി രൂപീകരിച്ചു. ശംസുദ്ദീന്‍ ദാരിമി (കണ്‍വീനര്‍) (അസി. കണ്‍വീനര്‍). ഇസ്‌ലാമിക് ടീനേജ് കാമ്പസ്, ഖത്മുല്‍ ഖുര്‍ആന്‍ സംഗമം എന്നീ പരിപാടികള്‍ക്ക് രൂപം നല്‍കി. ഇബാദ് മലപ്പുറം ജില്ലാ ക്യാമ്പ് 19 വ്യാഴാഴ്ച പരപ്പനങ്ങാടിയില്‍ നടക്കും.