സൗദി; സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി മുസ്‌ലിം സമുദായം അനര്‍ഹാമായത് നേടുന്നുവെന്ന വ്യാജ പ്രചരണം എന്‍ എസ് എസ്സും എസ് എന്‍ ഡി പി യും അവസാനിപ്പിക്കണ മെന്നും സര്‍ക്കാരിനെ ഭീഷണി പ്പെടുത്തി അനര്‍ഹാമായത് കൈക്കലാക്കിയത് ആരാണെന്ന് കേരളീയ പൊതു സമൂഹത്തിന് അറിയാമെന്നും മുസ്‌ലിം സമുദായത്തിനെതിരെ എന്‍ എസ് എസ്സും എസ് എന്‍ ഡി പി യും നടത്തുന്ന കള്ള പ്രചര ണ ത്തിന്റ്റെ നിചസ്ഥിതി പൊതു സമൂഹത്തിന് മുന്നില്‍ തുറന്നു കാണിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമുദായം തിരിച്ചുള്ള കണക്ക് സര്‍ക്കാര്‍ പുറത്ത് വിടണമെന്നും ഇസ്‌ലാമിക് സെന്റ്റെര്‍ സൗദി നാഷണല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ എന്‍ സി .മുഹമ്മദ് ഹാജി കണ്ണൂര്‍ ആക്ടിംഗ് പ്രസിടെണ്ട് സയ്യിദ് ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍ ജനറല്‍ സെക്രട്ടറി അസ്‌ലം അടക്കാത്തോട് എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു .
ഒരു പ്ര ത്യെക സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കൊണ്ടുള്ള പ്രചരണം സമൂഹത്തില്‍ ദൂര വ്യാപകമായ പ്രത്യാ കാതങ്ങളാണ് സൃഷ്ടിക്കാന്‍ പോകുന്നത് എന്നതില്‍ സംശയമില്ല .ബാഫകി തങ്ങളും മന്നത്ത് പത്മനാഭനും ശ്രീ നാരായണ ഗുരുവും ഒന്നിച്ച് ഒരുമിച്ച് നേടിയെടുത്ത മത സൗഹാര്‍ദ്ദവും ഗത കാല സ്മരണകളും ഒരിക്കലും നാം വിസ്മരിച്ചു കൂടാ . ഇത് മനസ്സിലാക്കാതെ സുകുമാരന്‍ വെള്ളാപള്ളി അച്ചുതണ്ട് നടത്തുന്ന വര്‍ഗീയ ദ്രുവീകരണ ശ്രമങ്ങളെ ഭൂരിപക്ഷ സമുദായം തന്നെ അവക്ഞ്ഞയോടെ തള്ളി കളയുമെന്നും ഇസ്‌ലാമിക് സെന്റ്റെര്‍ പ്രത്യാക്ഷ പ്രകടിപിച്ചു. മുസ്‌ലിം സമുദായം അര്‍ഹമായത് പോലും നേടാതിരിക്കെ നടത്തുന്ന ഈ വ്യാജ പ്രചരണം ആരുടെ കയ്യടി നേടാനാ ണെന്ന് സുകുമാരന്‍ നായരും വെള്ളാ പള്ളിയും വ്യക്ത മാക്കണമെന്നും അനര്‍ഹമായി നേടിയ മുഴുവന്‍ സ്വ ത്തു ക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാരിന് തിരിച്ചേല്‍ പ്പിക്കാനുള്ള മാന്യത വിമര്‍ശനമുന്നയിക്കുന്നവര്‍ കാട്ടണമെന്നും ഇസ്‌ലാമിക് സെ
ന്‍റെര്‍ ആവശ്യപ്പെട്ടു .