ഇബാദ് ദഅ്‌വാ ക്യാമ്പ് കൊപ്പം ആമയം ഹിദായത്തുല്‍ അനാം മദ്‌റസയില്‍

കൊപ്പം: മഹല്ല് സംസ്‌കരണ പദ്ധതിയുടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്. ഇബാദ് സംഘടിപ്പിക്കുന്ന ദഅ്‌വാ ക്യാമ്പ് കൊപ്പം ആമയം ഹിദായത്തുല്‍ അനാം മദ്‌റസയില്‍ നടക്കും. കാലത്ത് 10.30 ന് ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്യും. മതപ്രവര്‍ത്തനങ്ങളുടെ സാഹചര്യ പഠനം, നസ്വീഹത്ത് രൂപവും രീതിയും, വിശ്വാസിയുടെ സഞ്ചാരപഥം, ഒരു പാതിരിയുടെ സത്യാന്വേഷണം, പാനല്‍ ഡിസ്‌കഷന്‍ എന്നീ സെഷനുകള്‍ക്ക് ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍, മുസ്തഫ അശ്‌റഫി കക്കുപ്പടി, ഇബ്‌റാഹിം മുണ്ടക്കന്‍, കെ.എം.ശരീഫ് പൊന്നാനി, കെ. അബ്ദുല്‍ ഖാദര്‍ ഫൈസി, മുനീര്‍ അന്‍വരി നേതൃത്വം നല്‍കും. രാത്രി 9 ന് ദുആ മജ്‌ലിസോടെ സമാപിക്കും.