റമ ളാനിലെ ദിന രാത്രങ്ങള്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കുക

ദമ്മാം. വിളിപ്പാ ടകലെയെത്തി യിരിക്കുന്ന വിശുദ്ധ റമളാനിലെ ദിന രാത്രങ്ങള്‍ ആരാധനകള്‍ കൊണ്ടും സല്‍ക്കര്‍മ്മങ്ങള്‍ കൊണ്ടും ധന്യമാക്കാന്‍ ഒരോ വിശ്വാസിയും തയ്യാറാവണമെന്ന് പണ്ഡിതന്‍ ഷാ ജഹാന്‍ ദാരിമി പനവൂര്‍ പറഞ്ഞു. . എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ കീഴ് ഘടകമായ ദമ്മാം ഇസ്ലാമിക്‌ സെന്റര് ദമ്മാം സഫാ മെഡിക്കല്‍ സെന്റെര്‍ ഹാളില്‍ നടത്തിയ കുടുംബ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പാപമോചനത്തിന്റെയും കാരുണ്യത്തിന്റെയും മാസമായ റമ ളാനില്‍ ചെയ്തു പോയ കുറ്റങ്ങളില്‍ പാശ്ചാ ത്തപിച്ചു മടങ്ങാത്തവര്‍ തീര്‍ത്തും ഹതഭാഗ്യരും പരാചിതരുമായിരിക്കുമെന്ന് കുടുംബിനികളടക്കം നിരവധി പേര്‍ പങ്കെടുത്ത സദസ്സിനെ അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ഇസ്ലാമിക് സെട്നെര്‍ പ്രസിടന്ട്‌ അശ്റഫ് ഫൈസി അദ്ധ്യ ക്ഷത വഹിച്ചു. മുഹമ്മദ്‌ ബാഖവി സംഗമം ഉദ്ഘാടനം ചെയ്തു. റഷീദ് ദാരിമി സ്വാഗതവും കബീര്‍ ഫൈസി നന്ദിയും പറഞ്ഞു.
കെ.കെ. അബ്ദുറഹ്മാന്‍ , ഇബ്രാഹീം ഓമശേരി , മാഹിന്‍ വിഴിഞ്ഞം , ആബിദ് കൊടുവള്ളി എന്നിവര്‍ നേതൃത്വം നല്‍കി