ജാമിഅ സമ്മേളനം; തത്സമയ സംപ്രേഷണത്തിന് സജ്ജമായി SKICR_SKSSF സമസ്ത കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം

ജാമിഅ സമാപന സമ്മേളനം തത്സമയ സംപ്രേഷണത്തിന് സർവ സജ്ജമായി സമസ്ത കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം. SKSSF  സംസ്ഥാന സമിതിയുടെ മേൽ നോട്ടത്തിൽ നടക്കുന്ന ഓണ്‍ലൈൻ സംരംഭമായ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്റെ ലൈവ് ടീം സമ്മേളന ദ്രിശ്യങ്ങൾ തത്സമയം നാട്ടിലും വിദേശത്തും ഉള്ള പതിനായിരങ്ങൾക്ക് എത്തിക്കാൻ സർവ സജ്ജമായി സമ്മേളനത്തിന്റെ ആദ്യ ദിനം തൊട്ടു തന്നെ നഗരിയിൽ ക്യാമ്പ്‌ ചെയ്യുന്നുണ്ട്. നൂറുദ്ധീൻ തങ്ങൾ ജിഫ്രി നേതൃത്വത്തിലുള്ള SKICR ലൈവ് ടീം ആണ് ഇതിനായി രംഗത്തുള്ളത്. സമാപന സമ്മേളന ശബ്ദ-ദൃശ്യങ്ങൾ ഓണ്‍ലൈൻ ക്ലാസ്സ്‌ റൂമിന് പുറമെ മൊബൈൽ ഇന്റർ നെറ്റ്  റേഡിയോ, ടി വി വഴിയും  ലഭിക്കും.
www.kicrlive.com, www.keralaislamicroom.com, www.jamianooriya.org എന്നീ വെബ്സൈറ്റ് വഴിയും പ്രക്ഷേപണത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതായി SKICR_SKSSF അഡ്മിൻ ഡസ്ക് അറിയിച്ചു.
- Noorudheen Thangal Jifri