ജാമിഅഃയില്‍ ഇന്ന് (വെള്ളി)

8ന് (വെള്ളി) വൈകിട്ട് 4. 30ന് നടക്കുന്ന സമാധാന സമ്മേളനം ആഭ്യന്തര വകുപ്പ് മന്ത്രി രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.  സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷ വഹിക്കും. ടൂറിസം വകുപ്പ് മന്ത്രി എ. പി അനില്‍ കുമാര്‍,  ഡോ.  സെബാസ്റ്റിയന്‍പോള്‍ വിശിഷ്ടാതിഥികളായിരിക്കും.  സമാധാനവും മാധ്യമങ്ങളും എന്ന വിഷയം ചര്‍ച്ച ചെയ്യുന്ന സെഷനില്‍ എന്‍. പി ചെക്കുട്ടി,  കെ. എം ഷാജി എം. എല്‍. എ,  സി. പി സൈതലവി,  എ. സജീവന്‍,  ഹകീം ഫൈസി ആദൃശ്ശേരി,  സിദ്ദീഖ് ഫൈസി വാളക്കുളം,  സുബൈര്‍ ഹുദവി ചേകന്നൂര്‍ പ്രസംഗിക്കും. 
വൈകിട്ട് 7 മണിക്ക് നടക്കുന്ന ഹിജ്‌റ കോണ്‍ഫ്രന്‍സ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും.  അഡ്വ.  എം ഉമര്‍ എം. എല്‍. എ അധ്യക്ഷത വഹിക്കും. ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം കേരള വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.  ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫര്‍ ആഗ മുഖ്യാതിഥിയായിരിക്കും.  ബശീര്‍ ഫൈസി ദേശമംഗലം (ഉടമ്പടികള്‍: പ്രവാചകനിലെ നയതന്ത്രജ്ഞന്‍),  സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ (മുഹാജിറുകള്‍: മദീനയുടെ മാതൃക),  റഹ്മത്തുല്ല ഖാസിമി മുത്തേടം (പലായനം ഒരു സമകാലിക വായന) വിഷയമവതരിപ്പിക്കും.
- Secretary Jamia Nooriya