മനുഷ്യ ജാലിക തീര്‍ക്കാന്‍ ഇനി മൂന്നു ദിവസം മാത്രം.. പ്രചരണ പരിപാടികള്‍ അവസാന ഘട്ടത്തിലേക്ക്

കോഴിക്കോട്‌: "രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ക്ലസ്റ്റർ-ശാഖാ തല പ്രചരണ പരിപാടികള്‍അവസാന ഘട്ടത്തിലേക്ക് കടക്കുന്നു.. 
ജില്ലാതല പ്രചരണ പരിപാടികള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്‌. 
SKSSF സ്റ്റേറ്റ്‌ കമ്മറ്റി തയ്യാറാക്കിയ മനുഷ്യ ജാലികയുടെ ഏകീകൃത  പോസ്റ്റര്‍ ഡിസൈന്‍ ഉപയോഗിച്ച്‌ മുഴുവന്‍ ജില്ലാ കമ്മറ്റികളും ഇതിനകം പോസ്റ്റര്‍ ഡിസൈന്‍ ചെയ്‌ത്‌ പുറത്തിറക്കിയിട്ടുണ്ട്. പോസ്റ്ററിനൊപ്പം പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരമാണിപ്പോള്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്‌. 
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമസ്ത സന്ദേശ യാത്രയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചാലുടന്‍ തന്നെ മനുഷ്യജാലിക പ്രചരണ പരിപാടികളും ഊര്‍ജ്ജിതമാക്കാന്‍ മിക്ക കമ്മറ്റികളും നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അടുത്ത രണ്ടു ദിവസങ്ങളിലായി SKSSF ക്ലസ്റ്ററുകളിലും ശാഖാ കേന്ദ്രങ്ങളിലും വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ നടക്കാനിരിക്കുന്നത്‌.