ജാമിഅഃ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

വൈജ്ഞാനിക മികവ് സംസ്‌കരണത്തിനും മാനവികതക്കും മൂല്യം നല്‍കും: മുഹമ്മദ് ഇല്‍ഹാം റഹ്മതുല്ല സ്വാലിഹ്


പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 53-ാം വാര്‍ഷിക 51-ാം സനദ്ദാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. ഫൈസാബാദ് നഗരിയില്‍ തക്ബീര്‍ ദ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണഅ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ചത്.

വൈജ്ഞാനിക മികവിന്റെ ലക്ഷണങ്ങള്‍ മാനസിക സംസ്‌കരണത്തിനും മാനവികതക്കും മൂല്യം നല്‍കലാണെന്ന് ഇന്തോനേഷ്യന്‍ ഇസ്‌ലാമിക പണ്ഡിതന്‍ മുഹമ്മദ് ഇല്‍ഹാം റഹ്മതുല്ല സ്വാലിഹ്. സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളെയും പ്രതികൂല സാഹചര്യങ്ങളെയും മറികട്ടാനുള്ള നിശ്ചയ ദാര്‍ഢ്യമാണ് ജ്ഞാന പുരോഗതിയുടെ മുഖ്യ ഘടനകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാമിഅഃ ജനറല്‍ സെക്രട്ടറി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഹാജി കെ.മമ്മദ് ഫൈസി, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍.എ,  ഡോ. അബ്ദുല്‍ മജീദ് (റജിസ്ട്രാര്‍, കാലിക്കറ്റ്), എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, എ.മരക്കാര്‍ മുസ്‌ലിയാര്‍, കെ. ഹൈദര്‍ ഫൈസി, കെ.എ റഹ്മാന്‍ ഫൈസി സംസാരിച്ചു.
- Secretary Jamia Nooriya