സമസ്ത: 2,22,417 വിദ്യാര്‍ത്ഥികള്‍ പൊതുപരീക്ഷ എഴുതി

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാത്തോടെ പ്രവര്‍ത്തിക്കുന്ന 9503 മദ്‌റസകളില്‍ ശനിയാഴ്ച നടന്ന പൊതുപരീക്ഷയില്‍ 2,22,417 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, അന്തമാന്‍ ദ്വീപ് പ്രദേശങ്ങളിലും യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലാണ് സമസ്തയുടെ അംഗീകൃത മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്. 

കേരളത്തിനകത്തും പുറത്തുമായി 6703 സെന്ററുകളില്‍ വെച്ചാണ് പൊതുപരീക്ഷ നടന്നത്. 127 ഡിവിഷന്‍ സൂപ്രണ്ടുമാരെയും 8428 സൂപ്രവൈസര്‍മാരെയും പരീക്ഷാ നടത്തിപ്പിനായി നിയോഗിച്ചിരുന്നു. ഇന്ന് ഉച്ചയോടെ അവസാനിക്കുന്ന പൊതുപരീക്ഷയുടെ മൂല്യനിര്‍ണയം ജൂണ്‍ 6 മുതല്‍ ചേളാരി സമസ്താലയത്തില്‍ ആരംഭിക്കും. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കുന്നതിന് ആയിരത്തോളം അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.
- SKIMVBoardSamasthalayam Chelari