അന്താരാഷ്ട്ര ഖുര്‍ആനിക് കോണ്‍ഫറന്‍സ്; പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ഖുര്‍ആന്‍ ആന്റ് റിലേറ്റഡ് സയന്‍സസ് ഡിപാര്‍ട്‌മെന്റിനു കീഴില്‍ 2016 മാര്‍ച്ച് 19, 20 തിയ്യതികളിലായി നടക്കുന്ന അന്താരാഷ്ട്ര ഖുര്‍ആനിക് കോണ്‍ഫറന്‍സിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. 'ഇന്ത്യയിലെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍' എന്നതാണ് കോണ്‍ഫറന്‍സ് പ്രമേയം. ഇന്ത്യയിലെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെ വികാസം, തഫ്‌സീര്‍ സാഹിത്യത്തിലെ ഇന്ത്യന്‍ സംഭാവനകള്‍, അറബി- ഉര്‍ദു- പേര്‍ഷ്യന്‍ ഭാഷകളിലെ ഇന്ത്യന്‍ തഫ്‌സീറുകള്‍, പ്രാദേശികഭാഷാ തഫ്‌സീറുകള്‍, ഇന്ത്യയിലെ പ്രമുഖ ഖുര്‍ആന്‍ പണ്ഡിതരും സംഭാവനകളും, ഇന്ത്യയിലെ പ്രധാന ഖുര്‍ആനിക പഠന കേന്ദ്രങ്ങള്‍, ഖുര്‍ആന്‍ വ്യാഖ്യാനത്തിലെ ആധുനിക സമീപനങ്ങള്‍, ഇന്ത്യന്‍ ഭാഷകളിലെ ഖുര്‍ആന്‍ പരിഭാഷകള്‍ തുടങ്ങിയവയാണ് ഉപപ്രമേയങ്ങള്‍. 
മലേഷ്യ, ഈജിപ്ത്, ജോര്‍ദാന്‍, സഊദി അറേബ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെയും വിവിധ ഇന്ത്യന്‍ സര്‍വകലാശാലകളിലെയും വിശിഷ്ടാതിഥികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. സ്വീകരിക്കപ്പെടുന്ന പ്രബന്ധങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കും. സമ്മേളന ദിവസങ്ങളിലെ ഭക്ഷണ- താമസ സംവിധാനങ്ങള്‍ സൗജന്യമായിരിക്കും. 
പ്രബന്ധ സംക്ഷിപ്തം അയക്കാനുള്ള അവസാന തിയ്യതി: 2016 ജനുവരി 31. 
വിശദവിവരങ്ങള്‍ക്ക്: www.dhiu.info/icqi
ഫോണ്‍: +91 9961332605, 9605222963. 
- Dept. Of Qur'an and Related Sciences DHIU PG