സമസ്ത: പൊതുപരീക്ഷ നാളെ ആരംഭിക്കും; 2,22,417 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മെയ് 30, 31 തിയ്യതികളില്‍ നടക്കുന്ന പൊതുപരീക്ഷയില്‍ 2,22,417 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.  ബോര്‍ഡിന്റെ കീഴിലുള്ള 9503 മദ്‌റസകളില്‍ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്. 

കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, അന്തമാന്‍ പ്രദേശങ്ങളിലും യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ, കുവൈത്ത് വിദേശരാഷ്ട്രങ്ങളിലുമായി 6703 സെന്ററുകളാണ് പൊതുപരീക്ഷക്ക് തയ്യാറാക്കിയത്.

അഞ്ചാം തരത്തില്‍ 55183 ആണ്‍കുട്ടികളും, 53080 പെണ്‍കുട്ടികളുമുള്‍പ്പെടെ 108263 കുട്ടികളും, 7-ാം തരത്തില്‍ 41238 ആണ്‍കുട്ടികളും, 40776 പെണ്‍കുട്ടികളുമുള്‍പ്പെടെ 82014 കുട്ടികളും, 10-ാം തരത്തില്‍ 15721 ആണ്‍കുട്ടികളും, 14057 പെണ്‍കുട്ടികളുമുള്‍പ്പെടെ 29778 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 1362 ആണ്‍കുട്ടികളും, 1000 പെണ്‍കുട്ടികളുമുള്‍പ്പെടെ 2362 കുട്ടികളുമാണ് ഈ വര്‍ഷം പൊതുപരീക്ഷക്കിരിക്കുന്നത്. 

മുന്‍വര്‍ഷത്തേതിനെക്കാള്‍ പത്തിലും പ്ലസ്ടുവിലും 6338 കുട്ടികളുടെ വര്‍ദ്ധനവും, അഞ്ചാം ക്ലാസില്‍  51 സെന്ററുകളും, ഏഴാം ക്ലാസില്‍ 95 സെന്ററുകളും, പത്താം ക്ലാസില്‍ 368 സെന്ററുകളും, പ്ലസ്ടു ക്ലാസില്‍ 97 സെന്ററുകളും വര്‍ദ്ധിച്ചിട്ടുണ്ട്. 

പരീക്ഷാ മേല്‍നോട്ടത്തിന് 127 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സൂപ്രണ്ടുമാരെയും നിയമിച്ചിട്ടുണ്ട്.  8428 സൂപ്രവൈസര്‍മാരെ പരീക്ഷാ ഡ്യൂട്ടിക്ക് വേണ്ടി നിയോഗിച്ചിട്ടുണ്ട്. സ്‌കൂള്‍വര്‍ഷ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ ഏപ്രില്‍ 1, 2 തിയ്യതികളില്‍ പൊതുപരീക്ഷ നടന്നു. സര്‍ക്കാര്‍ നടത്തുന്ന പൊതുപരീക്ഷ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പരീക്ഷയാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡിന്റേത്.

ജൂണ്‍ 6 മുതല്‍ ചേളാരി സമസ്താലയത്തില്‍ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ആരംഭിക്കും. ആയിരത്തോളം അധ്യാപകരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും. 

പരീക്ഷാസൂപ്രണ്ടുമാര്‍ക്ക് നടത്തിയ പരിശീലനം ചേളാരി സമസ്താലയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ക്ലാസെടുത്തു.

പരീക്ഷക്ക് വേണ്ട എല്ലാ സംവിധാനങ്ങളും ക്രമീകരിച്ചതായി പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അറിയിച്ചു. 
- SKIMVBoardSamasthalayam Chelari

സമസ്ത പൊതുപരീക്ഷ നാളെ


മനാമ:സമസ്തകേരളഇസ്‌ലാംമതവിദ്യാഭ്യാസബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസാവിദ്യാര്‍ത്ഥികളുടെ പൊതുപരീക്ഷ 2015 മെയ് 30, 31 തിയ്യതികളില്‍ നടക്കും. ബഹ്‌റൈന്‍ റൈഞ്ചിലെ പരീക്ഷകള്‍ മനാമ, മുഹറഖ്, ഈസ്റ്റ് റഫ, ഹൂറ, ഗുദൈബിയ, ജിദാലി, ഹിദ്ദ്, ഹമദ് ടൗണ്‍ എന്നീ 8 സെന്ററുകളിലായി നടക്കും. 

5, 7, 10, 12 എന്നീ പൊതുപരീക്ഷ ക്ലാസുകളിലെ 135വിദ്യാര്‍ത്ഥികളാണ് (അഞ്ചാം ക്ലാസ്:78, എഴാം ക്ലാസ്: 47, പത്താം ക്ലാസ്: 7, പ്ലസ്റ്റു: 3) പരീക്ഷ എഴുതുന്നത്. പരീക്ഷ സൂപ്പര്‍വൈസര്‍മാരായി ഇബ്രാഹിംദാരിമി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഹാഫിള് ശറഫുദ്ധീന്‍ മൗലവി, സലിംഫൈസി, സൈദ് മുഹമ്മദ് വഹബി, മന്‍സൂര്‍ ബാഖവി, ഹംസ അന്‍വരി മോളൂര്‍, ഉമര്‍മുസ്‌ലിയാര്‍, സാദിഖ്മുസ്‌ലിയാര്‍എന്നിവരെയുംസൂപ്രണ്ടായിമൂസമൗലവിവണ്ടൂരിനെയും നിയമിച്ചു.
- Samastha Bahrain