മതമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: വിശ്വാസി ജീവിതത്തിത്തില്‍ മതീകയാനുഷ്ഠാനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കേണ്ടതുണ്ടെന്നും മതനിയമങ്ങളെ  അവഗണിക്കുന്ന തരത്തിലുള്ള  പുതിയ കാല സംവിധാനങ്ങളെ അംഗീകരിക്കാനാവില്ലെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. 
ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിക്കുന്ന മുസ്ത്വഫ ഹുദവി ആക്കോടിന്റെ രണ്ടാമത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. ഭൗതിക സാഹചര്യങ്ങള്‍ വികസിക്കുമ്പോഴും ത്യാഗ സന്നദ്ധക്കും മതമൂല്യങ്ങളുടെ സംരക്ഷണത്തിനും വിശ്വാസികള്‍ തയ്യാറാകണമെന്നും തങ്ങള്‍ പറഞ്ഞു. 
ദാറുല്‍ ഹുദാ ട്രഷറര്‍ കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷനായി.  ബീവി ഫാത്വിമ സ്വര്‍ഗനാരികള്‍ക്കൊരു രാജകുമാരി പ്രഭാഷണ സിഡി അബ്ബാസലി ശിഹാബ് തങ്ങള്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിക്ക് ആദ്യകോപ്പി നല്‍കി  പ്രകാശനം ചെയ്തു. ഇസ്ഹാഖ് ബാഖവി ചെമ്മാട് ആമുഖ പ്രഭാഷണം നടത്തി. കൊടുക്കാറ്റിന് പിറകെ തീക്കാറ്റ്: അന്ത്യനാള്‍ അടുക്കുന്നുവോ എന്ന വിഷയത്തിലായിരുന്നു ഇന്നലെ ആക്കോടിന്റെ പ്രഭാഷണം. സി. യൂസുഫ് ഫൈസി, തോപ്പില്‍ കുഞ്ഞാപ്പു ഹാജി,  കീഴടത്തില്‍ ഇബ്രാഹീം ഹാജി,  മുക്ര അബൂബക്കര്‍ ഹാജി, എം.കെ ജാബിര്‍ ഹുദവി പടിഞ്ഞാറ്റുമുറി സംസാരിച്ചു.
ശനിയാഴ്ച വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യു.ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിക്കും.  ബദര്‍ ആത്മ സമര്‍പ്പണത്തിന്റെ കഥ പറയുമ്പോള്‍ വിഷയത്തില്‍ മുസ്ത്വഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന മജ്‌ലിസുന്നൂറിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍  നേതൃത്വം നല്‍കും. 
അഞ്ചിന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. പലിശ:അക്കൗണ്ടില്‍  ബാക്കിയാകുന്നതെന്ത്?. വിഷയത്തില്‍ മുസ്ഥത്വഫ ഹുദവി ആക്കോട്പ്രഭാഷണം നടത്തും. സമാപന ദുആക്ക് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 
- Darul Huda Islamic University