വാഴക്കാട്: റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരുടെ ഇരുപത്തിമൂന്നാം മഖാം ഉറൂസ് മുബാറകിന് ഉജ്വല സമാപനം. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ഉറൂസ് മുബാറകാണ് പതിനായിരങ്ങള്‍ പങ്കെടുത്ത പ്രാര്‍ത്ഥന സദസ്സോടെ സമാപിച്ചത്. മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. സമാപന സംഗമം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സര്‍വ മതര്‍ക്കും സ്വീകാര്യനായി മത മൈത്രിയുടെ സന്ദേശം നല്‍കിയ മഹാപുരുഷനായിരുു കണ്ണിയത്ത് ഉസ്താദെന്നും, നിഷ്‌കളങ്കതയായിരുന്നു അവരുടെ പ്രത്യേകതയെും തങ്ങള്‍ പറഞ്ഞു. കണ്ണിയത്ത് ഇസ്ലാമിക് സെന്ററിന് വേണ്ടി അല്‍ജമാല്‍ നാസര്‍ നല്‍കിയ പത്ത് സെന്റ് ഭൂമിയുടെ പ്രമാണങ്ങള്‍ തങ്ങള്‍ ഏറ്റുവാങ്ങി. അദാനത്തിന്റെ ഉല്‍ഘാടനം കണ്ണിയത്ത് കുഞ്ഞിമോന്‍ മുസ്‌ലിയാര്‍, കണ്ണിയത്ത് അബ്ദുള്ളക്കുട്ടി മുസ്‌ലിയാര്‍ എിവര്‍ക്ക് നല്‍കി ഹൈദറലി തങ്ങള്‍ നിര്‍വഹിച്ചു. സെന്റര്‍ മാനേജര്‍ മമ്മുദാരിമി, സ്ഥാപന കെട്ടിടം നിര്‍മിച്ചു നല്‍കിയ പാലപ്ര കൊയപ്പത്തോടി മുഹമ്മദലി ഹാജി. അല്‍ജമാല്‍ നാസര്‍ എന്നിവര്‍ക്ക് കമ്മിറ്റി നല്‍കിയ ഉപഹാരവും തങ്ങള്‍ കൈമാറി.
സ്വാഗതസംഘം ചെയര്‍മാനും സമസ്ത ട്രഷററുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. കണ്ണിയത്ത് ഇസ്ലാമിക് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കു ഹിഫ്‌സുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സനദ് ദാനം തങ്ങള്‍ നിര്‍വഹിച്ചു.
സമസ്ത ഉപാധ്യക്ഷന്‍ എം ടി അബ്ദുള്ള മുസ്‌ലിയാര്‍, വിദ്യാഭ്യാസബോര്‍ഡ് സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് മാനുതങ്ങള്‍ വെള്ളൂര്‍, കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ശിഹാബ് തങ്ങള്‍, ബാപ്പു തങ്ങള്‍ കുന്നുംപുറം, മുഹമ്മദലി ഹാജി, സയ്യിദ് ബി എസ് കെ തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഉമര്‍ ഫൈസി മുക്കം, ആര്‍ വി കുട്ടിഹസന്‍ ദാരിമി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, കെ എസ് ഇബ്‌റാഹീം മുസ്‌ലിയാര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി സലാം ഫൈസി മുക്കം, മുഹമ്മദ് ബാഖവി മാവൂര്‍, ഫസല്‍ ഹാജി കുറ്റൂര്‍, ഷമീര്‍ ഫൈസി ഒടമല, സൈദ് മുഹമ്മദ് നിസാമി, പാലപ്ര മുഹമ്മദലി ഹാജി, അബ്ദുറഹിമാന്‍ ദാരിമി മുണ്ടേരി തുടങ്ങിയവര്‍ പങ്കെടുത്തു. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
ഫോട്ടോ: റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരുടെ ഇരുപത്തിമൂന്നാം മഖാം ഉറൂസ് മുബാറകിന്റെ സമാപന സമ്മേളനം സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു.
- Yoonus MP