ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍ റിലീഫ് സെല്‍ രോഗികള്‍ക്കുള്ള ഉപകരണങ്ങള്‍ കൈമാറി

ചാപ്പനങ്ങാടി: യൂണിറ്റ് എസ് കെ എസ് എസ് എഫിന്‌ കീഴില്‍ പ്രവര്‍ത്തിക്കു ചാപ്പനങ്ങാടി ബാപ്പുമുസ്ലിയാര്‍ റിലീഫ് സെല്ല് രോഗികള്ക്കുള്ള വീല്‍ചെയര്‍, എയര്‍ബെഡ്, എയര്‍കുഷ് എന്നിവ യൂണിറ്റ് പൈന്‍&പാലിയെറ്റിവിന്‍ കൈമാറി. പാണക്കാട് ഫൈനാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോ'ക്കല്‍ മണ്ഡലം എസ്. എം. എഫ് പ്രസിഡന്റ് വി. കുഞ്ഞുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. എ. പി. അബ്ദുല്‍ കരീം ഫൈസി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. എം. പി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, കെ ഹംസ മുസ്ലിയാര്‍, കെ. ടി ഹുസൈന്‍കുട്ടി മുസ്ലിയാര്‍, പി. പി മുഹമ്മദ് സാഹിബ്, കെ. പി. അവറുപ്പ, വി. കെ മുസ്തഫ, ഹംസ ഹാജി, പി. പി അന്‍വര്‍, കടക്കാടന്‍ സലീം, സഹീദ് ഹുദവി, ആഹമ്മദ് കബീര്‍. വി, സിദീഖ് വടക്കന്‍, ഫയിസ്. ടി, റാഷിദ് വടക്കന്‍, വി. എ വഹാബ്, ബസ്വിത്ത് വടക്കന്‍, ഷഫീഖ് മുസ്ലിയാര്‍, അര്‍ശദ് സി. കെ, തുടങ്ങിയവര്‍ സംബന്ധിച്ചു.
- Ahammed Kabeer.V