കോഴിക്കോട്: സമസ്ത 90-ാം വാര്‍ഷിക മഹാ സമ്മേളനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതി 'ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം' എന്ന വിഷയത്തില്‍ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. ദര്‍സ് അറബിക് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. 5 പേജില്‍ കവിയാത്ത പ്രബന്ധങ്ങള്‍ ഫെബ്രുവരി 6ന് മുമ്പായി ഇസ്‌ലാമിക് സെന്റര്‍, ലിങ്ക് റോഡ്, കോഴിക്കോട് എന്ന അഡ്രസ്സിലോ twalabastate@gmail.com ലേക്കോ അയക്കേണ്ടതാണ്. മത്സര വിജയികള്‍ക്ക് സമസ്ത സമ്മേളന വേദിയില്‍ വെച്ച് പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്യുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9544665949,9400449981.
- uvais muhammed