കണ്ണിയത്ത് ഉസ്താദ് ഇരുപത്തിമൂാം ഉറൂസിന് നാളെ കൊടി ഉയരും

എടവണ്ണപ്പാറ: റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് ഉസ്താദ് ഇരുപത്തിമൂാമത് ഉറൂസ് മുബാറകിന് നാളെ വാഴക്കാട് തുടക്കമാകും. ജുമുഅ നിസ്‌കാരത്തിനു ശേഷം മഖാം സിയാറത്തും കൊടി ഉയര്‍ത്തലും നടക്കും. സമസ്ത ട്രഷററും സ്വാഗത സംഘം ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് വലിയ ഖാളിയും കവീനറുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കണ്ണിയത്ത് അബ്ദുള്ളക്കു'ി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വൈകുരേം ഏഴിന് നടക്കു ഉല്‍ഘാടനസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് മാനുതങ്ങള്‍ വെള്ളൂര്‍, ഉമര്‍ ഫൈസി മുക്കം, കെ എ റഹ്മാന്‍ ഫൈസി കാവനൂര്‍, ആര്‍ വി കു'ിഹസന്‍ ദാരിമി തുടങ്ങിയവര്‍ പങ്കെടുക്കും. മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തും. സമാപനപ്രാര്‍ത്ഥനക്കും സ്വലാത്ത് മജ്‌ലിസിനും സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പാണക്കാട് നേതൃത്വം നല്‍കും. 
- Yoonus MP