കണ്ണിയത്ത് ഉസ്താദ് മഖാം ഉറൂസ്

വാഴക്കാട്: കണ്ണിയത്ത് ഉസ്താദ് മഖാം ഉറൂസിന്റെ യുവജനസംഗമം ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി സഈദ് ഉല്‍ഘാടനം ചെയ്തു. ജലീല്‍ ഒളവട്ടൂര്‍ അധ്യക്ഷനായി. ഡോക്റ്റര്‍ സുബൈര്‍ ഹുദവി ചേകൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മമ്മുദാരിമി, സലാം ദാരിമി, സ്വഫ്‌വാന്‍ ഹുദവി, അബ്ദുസ്സമദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകുന്നേരം നടന്ന മത പ്രഭാഷണം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ടി പി അബ്ദുല്‍ അസീസ് അധ്യക്ഷനായി. ജലീല്‍ റഹ്മാനി വാണിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രാര്‍ത്ഥന സംഗമത്തിന് അത്തിപ്പറ്റ ഉസ്താദ് നേതൃത്വം നല്‍കി. ഉറൂസ് മുബാറകില്‍ ഇന്ന് രാവിലെ റഹ് മത്തുള്ള ഖാസിമി മൂത്തേടം പ്രഭാഷണം നടത്തും. നാളെ രാവിലെ എട്ടിന് അഹമ്മദ് കബീര്‍ ബാഖവി പ്രഭാഷണം നടത്തും. മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും.
ഫട്ടോ: കണ്ണിയത്ത് ഉസ്താദ് മഖാം ഉറൂസിന്റെ യുവജനസംഗമം ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി സഈദ് ഉല്‍ഘാടനം ചെയ്യുന്നു.
- Yoonus MP