ശംസുല്‍ ഉലമാ കോംപ്ലക്‌സ് ദശവാര്‍ഷിക മതപ്രഭാഷണം സമാപിച്ചു

കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ കോംപ്ലക്‌സ് ദശവാര്‍ഷിക മതപ്രഭാഷണം സമാപിച്ചു. സമാപനം കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വ്യവസായി അബ്ദുന്നാസര്‍ ഒളവട്ടൂര്‍, ഇസ്ലാമിക് റിസേര്‍ച്ചില്‍ ഡോക്ട്രേറ്റ് ലഭിച്ച ഹസ്സന്‍ ശരീഫ് വാഫി, സി.എം.എ ടോപ് സ്‌കോറര്‍ അബ്ദുറശീദ് മുണ്ടക്കുളം എന്നിവര്‍ക്കുള്ള ഉപഹാരം ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. വീരാന്‍കുട്ടി സാഹിബ് നിര്‍വ്വഹിച്ചു.
മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി. നാലു ദിവസം നീണ്ടുനിന്ന പരിപാടിയില്‍ സിംസാറുല്‍ ഹഖ് ഹുദവി, റാഷിദ് ഗസ്സാലി, എളേറ്റില്‍ ഇബ്രാഹീം ഹാജി യു.എ.ഇ, അബ്ദുല്‍ ഗഫൂര്‍ ദാരിമി, പി.മോയൂട്ടി മൗലവി, ഓമനൂര്‍ അബ്ദുറഹ്മാന്‍ മൗലവി, മുഹമ്മദ്കുട്ടി ഖാസിമി മുതുവല്ലൂര്‍, കെപി ബാപ്പുഹാജി, കെ ശാഹുല്‍ ഹമീദ്, കെ.കെ മുനീര്‍ മാസ്റ്റര്‍, എം അബൂബക്കര്‍ മാസ്റ്റര്‍ ചെറുമിറ്റം, ഉബൈദുല്ലഫൈസി വാണിയമ്പലം, നാസര്‍ മനാട്ട്, പി മുജീബ് റഹ്മാന്‍, സഅദ് മദനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫോട്ടോ: മുണ്ടക്കുളം ശംസുല്‍ ഉലമാ കോംപ്ലക്‌സ് ദശവാര്‍ഷികത്തില്‍ വ്യവസായി അബ്ദുന്നാസര്‍ ഒളവട്ടൂരിന് ന്യൂന പക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. വീരാന്‍കുട്ടി സാഹിബ് ഉപഹാരം നല്‍കുന്നു
- SHAMSULULAMA COMPLEX - MUNDAKKULAM