മാലിക് ദീനാര്‍ അക്കാദമി; ഹരിത ക്യാമ്പസ് പദ്ധതിക്ക് തുടക്കമായി

കാസര്‍കോട് : തളങ്കര മാലിക് ദീനാര്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ ഹരിത ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന പഴം, പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും വയനാട് ഗാന്ധിഗ്രാമം ചെയര്‍മാനുമായ ഡോ  ദേവദാസ് നിര്‍വഹിച്ചു. മാറിയ സാഹചര്യത്തില്‍ സമൂഹം കാര്‍ഷിക വൃത്തിയില്‍ കാണിക്കുന്ന പ്രത്യേക താല്പര്യം ശുഭ സൂചനയാണെന്നും നമ്മുടെ തലമുറകളെ വിഷലിപ്തമായ കീടനാശിനികളില്‍ നിന്നും മാരകമായ രുചിക്കൂട്ടുകളില്‍ നിന്നും രക്ഷിക്കാന്‍ ഗൗരവപൂര്‍ണ്ണമായ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം ഉണര്‍ത്തി.
മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, കെ.എം ബഷീര്‍ വോളിബോള്‍, യൂനുസ് ഹുദവി ചോക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

രോഗമുക്ത തലമുറയെ സൃഷ്ടിക്കാന്‍ പ്രകൃതിയിലേക്ക് മടങ്ങുക : ഡോ. ദേവദാസ്


കാസര്‍കോട് : വിഷം ഏല്‍ക്കാത്ത പ്രകൃതിദത്തമായ പഴങ്ങളും പച്ചക്കറികളും വ്യാപകമാക്കാന്‍ ആസൂത്രിതവും സംഘടിതവുമായ ശ്രമങ്ങള്‍ ആവശ്യമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും വയനാട് ഗാന്ധി ഗ്രാമം ചെയര്‍മാനുമായ ഡോ: ദേവദാസ് പ്രസ്താവിച്ചു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ പ്രകൃതിയിലേക്ക് മടങ്ങാം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, കെ.എം ബഷീര്‍ വോളിബോള്‍, അബ്ദുറഹ്മാന്‍ ബാങ്കോട്, യൂനുസ് അലി ഹുദവി ചോക്കാട് എന്നിവര്‍ പ്രസംഗിച്ചു.
- malikdeenarislamic academy