സിബാഖ് ദേശീയ കലോത്സവത്തിന് എം.ഐ.സിയി ല്‍ പ്രൗഡോജ്ജ്വല തുടക്കം
ചട്ടഞ്ചാല്‍:സര്‍ഗ്ഗാത്മകതയാണ് വിദ്യാര്‍ത്ഥികളുടെ മുഖമുദ്രയെന്നും അതിനെ പരിപോഷിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരണമെന്നും കാസര്‍ഗോഡ് കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍. ദാറുല്‍ ഹുദാ ദേശീയ കലോത്സവം സിബാഖ്16 ഥാനിയ(സീനിയര്‍) വിഭാഗത്തിന്റെ പ്രാഥമിക മത്സരങ്ങളുടെ വേദി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വ്വകലാശാലയുടെ പതിനെട്ടോളം സ്ഥാപനങ്ങളിലെ അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന സിബാഖ്16 ഥാനിയ കലാമാമാങ്കത്തിന് മാഹിനാബാദ് ചട്ടഞ്ചാല്‍ ദാറുല്‍ ഇര്‍ശാദ് അകാദമിയാണ് വേദിയൊരുക്കിയത്.
എം.ഐ.സി പ്രസിഡണ്ട് ഖാസി ത്വഖ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ച സിബാഖ് കലോത്സവ ഉദ്ഘാടന സെഷന്‍ കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു.എം.ഐ.സി സെക്രട്ടറി യൂഎം അബ്ദുല്‍ റഹ്മാന്‍ മൗലവി,ഡോ:ഖത്തര്‍ ഇബ്രാഹിം ഹാജി,ഖത്തര്‍ അബ്ദുല്ല ഹാജി,നൗഫല്‍ ഹുദവി കൊടുവള്ളി,ടി.ഡി അഹ്മദ് ഹാജി,പാദൂര്‍ കുഞ്ഞാമു ഹാജി,ജലീല്‍ കടവത്ത്,ചെറുകോട് അബ്ദുല്ല കുഞ്ഞി ഹാജി,അബ്ബാസ് ഫൈസി,ശാഫി ഹാജി ബേക്കല്‍,മല്ലം സുലൈമാന്‍ ഹാജി,സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്,ഹാരിസ് ദാരിമി ബെദിര,ഹനീഫ് ഹുദവി ദേലംപാടി,സിറാജ് ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ: ദാറൂല്‍ ഹുദാ സിബാഖ് ദേശീയ കലോത്സവം ഥാനിയ പ്രാഥമിക മത്സരങ്ങളുടെ ഉദ്ഘാടനം കാസര്‍ഗോഡ് കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ നിര്‍വ്വഹിക്കുന്നു.
- Disa Mic