ദാറുല്‍ ഹുദാ സിബാഖ് കലോത്സവം; വടക്കന്‍ കേരളത്തില്‍ ആവേശോജ്ജ്വല തുടക്കം

കലയുടെ സര്‍ഗ വസന്തം വിരിയിച്ച് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി  അന്തര്‍ കലാലയ കലോത്സവമായ സിബാഖ് '16 ന്റെ ബിദായ, ഊല, ഥാനിയ  (സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍) വിഭാഗങ്ങളുടെ പ്രാഥമിക മല്‍സരങ്ങള്‍ക്ക് വടക്കന്‍ കേരളത്തില്‍ ആവേശോജ്ജ്വല തുടക്കം.
മുസ്‌ലിം പൈതൃകങ്ങള്‍ക്ക്  പാദമൂന്നിയ മാലിക് ദീനാറിന്റെ മണ്ണില്‍ കാസര്‍ഗോഡ് തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ ഊലാ ( ജൂനിയര്‍) വിഭാഗത്തിന്റെയും  ചട്ടഞ്ചാല്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ ഥാനിയ(സീനിയര്‍) വിഭാഗത്തിന്റെയും അറക്കല്‍ രാജ വംശത്തിന്റെ പ്രൗഢിയും പ്രതാപവും പേറുന്ന കണ്ണൂര്‍ തലശ്ശേരി ദാറുസ്സലാം ഇസ്ലാമിക് അക്കാദമിയില്‍ ബിദായ സബ്ജൂനിയര്‍ വിഭാഗത്തിനന്റെയും മത്സരങ്ങളാണ് നടക്കുന്നത്.
മുപ്പത്തിയൊന്ന്  ഇനങ്ങളിലായി അറുനൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികള്‍ ബിദായ വിഭാഗത്തിലും മുപ്പത്തിയെട്ട് ഇനങ്ങളിലായി എഴുനൂറോളം വിദ്യാര്‍ത്ഥികള്‍ ഊല വിഭാഗത്തിലും ഇരുപത്തൊന്‍പത് ഇനങ്ങളിലായി നാനൂറ്റി അന്‍പതോളം മല്‍സരാര്‍ത്ഥികള്‍ സാനിയ വിഭാഗത്തിലും മാറ്റുരക്കും
കാസര്‍ഗോഡ് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സില്‍ നടക്കുന്ന സാനിയ മല്‍സരങ്ങളുടെ ഉല്‍ഘാടനം ജില്ലാ കലക്ടര്‍ പി.എസ്. സഗീര്‍ നിര്‍വ്വഹിച്ചു. എം.ഐ.സി പ്രസിഡന്റ് ത്വാഖാ അഹ്്മദ് മുസ്്‌ലിയാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി യു.എം അബ്്ദുര്‍റഹ്്മാന്‍ മുസ്്‌ലിയാര്‍ പതാക ഉയര്‍ത്തി. ഡോ:ഖത്തര്‍ ഇബ്രാഹിം ഹാജി,ഖത്തര്‍ അബ്ദുല്ല ഹാജി, നൗഫല്‍ ഹുദവി കൊടുവള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു. 
തളങ്കര മാലിക് ദീനാര്‍ ഇസ്്‌ലാമിക് അക്കാദമിയില്‍ നടക്കുന്ന ഊലാ മല്‍സരങ്ങളുടെ ഉല്‍ഘാടനം എന്‍.എ നെല്ലിക്കുത്ത് എം.എല്‍.എ നിര്‍വ്വഹിച്ചു. യഹ്‌യ തളങ്കര പതാക ഉയര്‍ത്തി.ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്് വി ചേരൂര്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍, ട്രഷറര്‍ മുക്രി ഇബ്രാഹിം ഹാജി  തുടങ്ങിയവര്‍ സംബന്ധിച്ചു. 
കണ്ണൂര്‍ തലശ്ശേരി ദാറുസ്സലാം ഇസ്‌ലാമിക് അക്കാദമിയില്‍ നടക്കുന്ന ബിദായ മത്സരങ്ങളുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ധാര്മിക ബോധമുള്ള കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് തങ്ങള്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ എം. ഫൈസല്‍ ഹാജി അധ്യക്ഷനായി. അന്‍വര്‍ ഹുദവി പുല്ലൂര്‍ കലോത്സവ സന്ദേശം അവതരിപ്പിച്ചു.
ഫോട്ടോ: തലശ്ശേരി ദാറുസ്സലാം അക്കാദമിയില്‍ സിബാഖ് ബിദായ മത്സരങ്ങളുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു.
- Darul Huda Islamic University