വിമര്‍ശകരും തീവ്രവാദികളും പ്രവാചകന്‍റെ സഹിഷ്ണുതാ ജീവിതം പഠിക്കാന്‍ തയ്യാറാവണമെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍
മനാമ: ഇസ്ലാം വിമര്‍ശകരും മതത്തിന്‍റെ പേരിലുള്ള തീവ്രവാദികളും പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ സഹിഷ്ണുതയോടെയുള്ള ജീവിത രീതി പഠിക്കാന്‍ തയ്യാറാവണമെന്നും കത്തിയും കഠാരയുമല്ല കാരുണ്ണ്യവും സഹിഷ്ണുതയും കൈമാറിയാണ് തിരുനബി(സ) ഭൂമിയില്‍ ജീവിച്ചു പോയതെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസ്താവിച്ചു.
മുസ്ലിമായാലും അമുസ്ലിമായാലും ഭക്ഷണ-താമസ-കാരുണ്ണ്യ പ്രവര്‍ത്തനങ്ങളിലൊന്നും വിവേചനം കാണിക്കരുതെന്നാ ണ് തിരുനബി(സ) പഠിപ്പിച്ചിട്ടുള്ളതെന്നും പച്ചകരള്‍ ഉള്ള എല്ലാ ജീവ ജാലകങ്ങള്‍ക്ക് നല്‍കപ്പെടുന്നതിലും പ്രതിഫലമുണ്ടെന്ന് അവിടുന്ന് അരുളിയിട്ടുണ്ടെ്നും അദ്ധേഹം വിശദീകരിച്ചു.
"തിരുനബി സഹിഷ്ണുതയുടെ സ്നേഹ ദൂതര്‍" എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈനില്‍ ആചരിക്കുന്ന മീലാദ് കാന്പയിന്‍റെ ഭാഗമായി ഗുദൈബിയ കമ്മറ്റി കഴിഞ്ഞ ദിവസം മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച നബിദിന പരിപാടികളുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
പ്രവാചകന്‍റെ കാലത്ത് ഇസ്ലാമിന്‍റെ കഠിന വിരോധികളായ ജൂതന്മാരോട് പോലും
തിരുനബി(സ) എങ്ങിനെ ഇടപഴകി ജീവിച്ചുവെന്ന് പഠിക്കാനും പകര്‍ത്താനും എല്ലാവരും തയ്യാറാവേണ്ടതുണ്ടെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
തിരുനബി(സ) എങ്ങിനെ ഇടപഴകി ജീവിച്ചുവെന്ന് പഠിക്കാനും പകര്‍ത്താനും എല്ലാവരും തയ്യാറാവേണ്ടതുണ്ടെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
പ്രവാചകന്‍റെ 23 വര്‍ഷകാലത്തെ പ്രബോധന കാലഘട്ടത്തിനു ശേഷം അറഫ മൈതാനിയില്‍ വെച്ച് അവിടുന്ന് നടത്തിയ വിശ്വോത്തര മനുഷ്യാവകാശ പ്രഖ്യാപനം അഭിനവ ഇസ്ലാമിസ്റ്റുകളും തീവ്രവാദികളും വ്യക്തമായി പഠിക്കണമെന്നും അങ്ങിനെയെങ്കില്‍ ഒരു വിശ്വാസിക്കും തീവ്രവാദിയാവാന്‍ സാധ്യമല്ലെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാചകനില്‍ നിന്നും സഹിഷ്ണുതയുടെയും കാരുണ്ണ്യത്തിന്‍റെയും പാഠങ്ങള്‍ പഠിച്ചതു കൊണ്ടാണ് അവിടുത്തെ അനുചരന്മാരും പൂര്‍വ്വസൂരികളും ലോകത്ത് മാതൃകാ ജീവിതവും സല്‍ ഭരണവും വരെ കാഴ്ച വെച്ചതെന്നും അദ്ധേഹം തുടര്‍ന്നു പറഞ്ഞു.
ആധുനിക സിറിയയുടെ ചരിത്രത്തിലെ ഹിംസില്‍ ഭരണം നടത്തിയ മുസ്ലിംകളില്‍ നിന്നുണ്ടായ നീതിബോധവും സംരക്ഷണവും അനുഭവിച്ചതു കൊണ്ടാണ് റോമക്കാര്‍ക്കെതിരെ അവിടെയുള്ള ക്രിസ്ത്യന്‍ വിശ്വാസികള്‍ മുസ്ലിംകള്‍ക്കൊപ്പം നിന്ന് പോരാടിയതെന്നും ചരിത്ര സംഭവങ്ങള്‍ വിശദീകരിച്ചു കൊണ്ടദ്ധേഹം പറഞ്ഞു.
ഇസ്ലാം വിരുദ്ധ വികല ചിന്തകളിലേക്ക് സ്വന്തം മക്കള്‍ വഴിതെറ്റിപ്പോകാതിരിക്കാനും ഇരു ലോകത്തും അവര്‍ ഉപകാരമുള്ളവരാകാനും പ്രവാസി രക്ഷിതാക്കളെല്ലാം ജാഗ്രത പാലിക്കണം. സ്വന്തം മക്കള്‍ക്ക് ശരിയായ സോഴ്സില്‍ നിന്നുള്ള ധാര്‍മ്മിക ബോധം പകരുക മാത്രമാണതിന് പരിഹാരമെന്നും അതിനായി നാട്ടിലും മറുനാട്ടിലുമുള്ള സമസ്ത മദ്റസകള്‍ ഉപയോഗപ്പെടുത്താന്‍ മുഴുവന്‍ രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും അദ്ധേഹം പ്രത്യേകം ഓര്‍മ്മിപ്പിച്ചു.
ചടങ്ങ് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അലി ബീരാന്‍ അദ്ധ്യക്ഷത വഹിച്ചു.
മുഹമ്മദ് സിനാന്‍ ഖിറാ അത്ത് നടത്തി. എസ് എം അബ്ദുള്‍ വാഹിദ്, എസ് വി ജലീല്‍, അന്‍സാര്‍ അന്‍വരി കൊല്ലം, അബ്ദുള്‍ റസാക്ക് നദ് വി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മുസ്തഫ എലൈറ്റ് ജ്വേല്ലരി പി ടി എ ഉപഹാരം സമര്‍പ്പിച്ചു.
ഉമറുല്‍ ഫാരൂഖ് ഹുദവി, ഹംസ അന്‍ വരി മോളൂര്‍ , സൈദ് മുഹമ്മദ് വഹബി ,വി കെ കുഞ്ഞഹമ്മദ് ഹാജി, ഷഹീര്‍ കാട്ടാമ്പള്ളി,വി കെ കുഞ്ഞഹമ്മദ് ഹാജി, ഷഹീര്‍ കാട്ടാമ്പള്ളി, മുഹമ്മദ് മുസലിയാര്‍ , കളത്തില്‍ മുസ്തഫ, നെല്ലറ മുഹമ്മദ് അലി, ഹാരിസ് മാട്ടൂല്‍, അസൈനാ ര്‍ കളത്തിങ്ങ ല്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രോഗ്രാമിനോടനുബന്ധിച്ച് നടന്ന വിവിധ ചടങ്ങുകള്‍ക്ക് അഷ്‌റഫ് കാട്ടീൽ പീടിക, അബ്ദുല്‍ ഖാദർ മുണ്ടേരി , ഷാഫി പാറക്കട്ട, ഫിറോസ് അറഫ ,ഉസ്മാ ന്‍ ടി പി, താജു ദീ ന്‍ കണ്ണൂര് , അബ്ദുറഹ്മാന്‍ മാട്ടൂല്‍, മൂസ കൈനാട്ടി, മഹമൂദ് മാട്ടൂല്‍, സാജിദ് സല്‍താന , അന്‍വര്‍ സാദത്ത് , സൈഫുധീ ന്‍ വളാഞ്ചേരി, സലാം ചോള, ശരഫുധീന്‍ നെല്ലളം, ഷഫീഖ് വളാഞ്ചേരി, ശരഫുധീന്‍ വടകര, മുനീര്‍ അരീക്കോട് , മുസമ്മില്‍ കാസർകോട്, അബ്ദുല്‍ ജബ്ബാര്‍ പയ്യോളി, അഫ്സൽ കോട്ടപ്പള്ളി, അമീര്‍ നന്തി, നൌഫല്‍ ആയഞ്ചേരി,മുസ്തഫ മലപ്പുറം, അബ്ദുള്ള ജീപാസ് , അമീര്‍ കണ്ണൂര്, മുനീര്‍ വടകര, കബീര്‍ പാലക്കാട് എന്നിവര്‍ നേതൃത്വം നല്കി. നൂറുദ്ധീന്‍ മുണ്ടേരി സ്വാഗതവും സഈദ് ഇരിങ്ങ ല്‍ നന്ദി യും പറഞ്ഞു.
അബ്ദുസ്സമദ് പൂക്കോട്ടൂരിന്‍റെ പ്രഭാഷണം പൂര്‍ണ്ണമായി കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക (അവ.SKICR Live റെക്കോര്‍ഡ്)
അബ്ദുസ്സമദ് പൂക്കോട്ടൂരിന്‍റെ പ്രഭാഷണം പൂര്‍ണ്ണമായി കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക (അവ.SKICR Live റെക്കോര്‍ഡ്)