വിനയമില്ലാത്ത പാണ്ഡിത്യം നിഷ്ഫലം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

തളങ്കര: വ്യക്തിത്വ വിശുദ്ധി കാത്തു സുക്ഷിക്കാന്‍ വിജ്ഞാനത്തോടൊപ്പം താഴ്മയും വിനയവും അനിവാര്യമാണെന്നും വിനയമില്ലാത്ത പാണ്ഡിത്യം നിഷ്ഫലമാണെന്നും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. മാലിക്ക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി ഡിഗ്രി ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികള്‍ക്കുളള യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിക് ദീനാര്‍ അക്കാദമി ചെയര്‍മാന്‍ മഹ്മൂദ് ഹാജി കടവത്ത് അധ്യക്ഷത വഹിച്ചു. എം.എല്‍.എ. എന്‍.എ നെല്ലിക്കുന്ന്, സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട്, ശാഫി ഹാജി ഖത്തര്‍, അയ്യൂബ് മന്നാനി കൊല്ലം, മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര ആശംസ പ്രഭാഷണം നടത്തി. അക്കാദമി പ്രിന്‍സിപ്പാള്‍ സ്വാഗതവും സമദ് ഹുദവി തറയിട്ടാല്‍ നന്ദിയും പറഞ്ഞു. 
- malikdeenarislamic academy