പാരമ്പര്യത്തിന്റെ നാള്‍വഴികള്‍ വിസ്മരിക്കരുത് : മുനവ്വറലി തങ്ങള്‍

താമരശ്ശേരി: നവോത്ഥാനവും നവക്രമങ്ങളും തേടുന്ന പുതുതലമുറ പാരമ്പര്യത്തിന്റെ നാള്‍വഴികള്‍ വിസ്മരിക്കരുതെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുതിയ സാധ്യതകളും പരിഷ്കരണങ്ങളും ജീവിതത്തെ പുഷ്കലമാക്കുന്ന പ്രശംസനീയങ്ങളും അനിവാര്യതകളുമാണ്. എന്നാല്‍ ആദര്‍ശത്തിന്റെ അടിത്തറയില്‍ രൂപപ്പെട്ടുവന്ന പൈതൃകവും തനിമയും അവഗണിക്കപ്പെടുന്നത് ധാര്‍മിക ജീവിതത്തിന്റെ കാതല്‍ നഷ്ടപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. മത മൂല്യങ്ങളില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ രീതികള്‍ സൃഷ്ടിച്ചെയുക്കുമ്പോഴേ ലക്ഷ്യവും മാര്‍ഗ്ഗവും സധൂകരിക്കപ്പെടുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കൂടത്തായി കിസ്‍വയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിതമാക്കുന്ന മര്‍ക്കസുദ്ദഅ്‍വത്തില്‍ ഇസ്ലാമിയ്യ (ഇസ്ലാമിക് ദഅ്‍വാ സെന്റര്‍) ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. മികച്ച സാമൂഹ്യ സേവനത്തിനുള്ള കിസ്‍വയുടെ പുരസ്കാരം കാരുണ്യതീരം കോഓര്‍ഡിനേറ്റര്‍ ബാബു കുടുക്കുലിന് മുനവ്വറലി തങ്ങള്‍ സമര്‍പ്പിച്ചു. ഐ.ഡി.സി. യുടെ സംരംഭങ്ങളായ ശംസുല്‍ ഉലമാ ഖുര്‍ആന്‍ പഠന കേന്ദ്രം വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍, ശിഹാബ് തങ്ങള്‍ മെഡിക്കല്‍ സെന്റര്‍ സി മോയിന്‍കുട്ടി എം.എല്‍.എ, ഗൈഡന്‍സ് സെന്റര്‍ അബ്ദുല്‍ ബാരി ബാഖവി, തര്‍ബിയത്ത് സെന്റര്‍ സികെ മൂസക്കുട്ടി മുസ്ലിയാര്‍, പ്രി മെറിറ്റല്‍ കോഴ്സ് സെന്റര്‍ പി.പി. സെയ്ത് ഹാജി, പ്രാസ്ഥാനിക ആസ്ഥാനം വാവാട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ലൈബ്രറി എ.കെ. കാദിരി ഹാജി എന്നിവര്‍ പ്രഖ്യാപിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ, സുബൈര്‍ നെല്ലിക്കാപറമ്പ്, പി.പി. കുഞ്ഞായിന്‍ ഹാജി, പി.സി. കുഞ്ഞാലന്‍ കുട്ടി ഫൈസി, അയ്യൂബ് കൂളിമാട്, കെ.കെ.ആലിക്കുട്ടി ഹാജി, ഫൈസല്‍ ഫൈസി, പി.ടി. ആലിക്കുട്ടി ഹാജി, വികെ. ഇമ്പിച്ചി മോയി, മുഹമ്മദ് ഫൈസി നടമ്മല്‍പൊയില്‍, ഉനൈസ് ഫൈസി, എ.പി. പക്കര്‍, കെ.പി. മുഞ്ഞമ്മദ് അമ്പലക്കണ്ടി, പി.ടി. ശൌക്കത്ത് മൌലവി, വട്ടക്കണ്ടി മുഹമ്മദ് ഹാജി, ടി.കെ മാമു ഹാജി, സി.പി.ഉണ്ണിമോയി, മുഹമ്മദ് ബാവ ഹാജി, എ.കെ. അസീസ്, കെ.കെ. ഗഫൂര്‍, കെ.പി.അശ്റഫ്, പി.ടി. മുഹമ്മദ് മൌലവി, എല്‍വി. മുനീര്‍, എ.കെ. അബ്ബാസ് ഹാജി, എ.കെ. ഹംസ, സി.കെ. ഹംസ, മുജീബ് പുറായില്‍, സി.കെ. സിയ്യാലി, അന്‍വര്‍ പുറായില്‍ പ്രസംഗിച്ചു. മുജീബ് കൂളിക്കുന്ന് നന്ദി പറഞ്ഞു.
ഫോട്ടോ: കൂടത്തായില്‍ മര്‍ക്കസുദ്ദഅവത്തില്‍ ഇസ്‍ലാമിയ്യ ശിലാ സ്ഥാപന കര്‍മ്മം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു.
- SKSSF STATE COMMITTEE