ദാറുല്‍ ഹുദാ സ്‌കോളര്‍ഷിപ്പ്; 27 വരെ അപേക്ഷിക്കാം

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ പൊതു വിദ്യാഭ്യാസ സംരംഭമായ സെന്റര്‍ ഫോര്‍ പബ്ലിക് എജുക്കേഷന്‍ ആന്റ് ട്രയിനിംഗ്  (സി-പെറ്റ്) ന് കീഴില്‍ ഫുള്‍ സ്‌കീം സ്‌കോളര്‍ഷിപ്പോടെ തുടര്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എട്ടാം ക്ലാസ് മുതല്‍ സി.ബി.എസ്.ഇ സിലബസില്‍ ബാഗ്ലൂര്‍/ ഡല്‍ഹി നഗരങ്ങളില്‍ തുടര്‍ പഠനത്തിന് അവസരമുണ്ടായിരിക്കും. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ - താമസ - ഭക്ഷണ സൗകര്യങ്ങള്‍ സൗജന്യമായിരിക്കും.

അപേക്ഷ ഫോറം www.darulhuda.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 27. അപേക്ഷകര്‍ക്കുളള ഒന്നാം ഘട്ട ഇന്റര്‍വ്യൂ ഫെബ്രുവരി 1 ന് ഞായറാഴ്ച 10 മണിക്ക് വാഴ്‌സിറ്റിയില്‍ വെച്ച് നടക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം കോര്‍ഡിനേറ്റര്‍, സി-പെറ്റ്, ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി, ചെമ്മാട്, തിരൂരങ്ങാടി (പി.ഒ) എന്ന വിലാസത്തിലേക്കോ, cpet@dhiu.info എന്ന മെയിലിലേക്കോ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 7558923707, 9961735498 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- Darul Huda Islamic University