തളങ്കര: അറിവും അതിലൂടെ ലഭ്യമാവുന്ന വിശാല കാഴ്ചപ്പാടും സമൂഹത്തില്‍ വ്യാപകമായി വരുന്ന അസഹിഷ്ണുതക്കെതിരെയുള്ള ശക്തമായ ആയുധമായി മാറണമെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ നടന്ന ദാറുല്‍ ഹുദാ സിബാഖ് '16 ഊലാ വിഭാഗം മത്സരങ്ങളുടെ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. മംഗലാപുരം കീഴൂര്‍ ഖാസി ത്വാഖ അഹ്മദ് മൗലവിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിാപാടിയില്‍ അക്കാദമി ചെയര്‍മാന്‍ യഹ് യ ഹാജി തളങ്കര അദ്ധ്യക്ഷനായി. ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍ ഐ.എ.എസ് വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ് വി ചേരൂര്‍, ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീര്‍, മുക്രി ഇബ്‌റാഹിം ഹാജി, ടി.ഇ അബ്ദുല്ല, കെ.എ ബഷീര്‍ വോളിബോള്‍, കെ.എം അബ്ദുറഹ്മാന്‍, ടി.എ ഷാഫി, ടി.എ ഖാലിദ്, മേനേജര്‍ കെ.എച്ച് അഷ്‌റഫ്, അസി.മാനേജര്‍ എന്‍.കെ അമാനുല്ല, ഹസൈനാര്‍ ഹാജി തളങ്കര,അബ്ദുറഹ്മാന്‍ ബാങ്കോട്, ടി.ഇ മുഖ്താര്‍, കെ.എം ബഷീര്‍ സംബന്ധിച്ചു. അക്കാദമി കണ്‍വീനര്‍ എ. അബ്ദുറഹ്മാന്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ യൂനുസലി ഹുദവി നന്ദിയും പറഞ്ഞു.
ഫോട്ടോ: മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ നടന്ന ദാറുല്‍ ഹുദാ സിബാഖ് '16 ദേശീയ കലോത്സവ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉല്‍ഘാടനം ചെയ്യുന്നു.
- malikdeenarislamic academy