സത്രീ സ്വത്വം തകര്‍ക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹം : SKSSF

വാടാനപ്പള്ളി: സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ ധാര്‍മ്മികതയുടെയും സാംസ്‌കാരിക പാരമ്പര്യങ്ങറളുടെയും അടിവേരെടുക്കുന്ന പുതിയ പ്രവണതകള്‍ പ്രതിഷേധാര്‍ഹമാണെന്നും അത് തള്ളിപ്പറയാന്‍ സാമൂഹിക സാംസ്‌കാരിക നായകന്‍മാര്‍ തയ്യാറാവണമെന്നും എസ് കെ എസ് എസ് എഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സാംസ്‌കാരിക മൂല്യാവബോധത്തെ അവമതിക്കുന്ന വിധത്തിലുള്ള ചര്‍ച്ചകളാണ് ചില ചാനലുകളില്‍ നടക്കുന്നത്. മുസ്‌ലിം സ്ത്രീയുടെ വിശ്വാസവകാശങ്ങളെ പരിഹസിക്കും വിധം പര്‍ദ്ധയുള്‍പ്പെടെയുള്ള വസ്ത്രധാരണയെ മാധ്യമ പരിഹാസങ്ങള്‍ക്ക് വിധേയമാക്കുന്നത് സാംസ്‌കാരിക സ്വത്വത്തെ തകര്‍ക്കാനുള്ള അജണ്ടയാണ്. ഇത്തരം മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ക്ക് ചൂട്ടു പിടിക്കുന്ന വിധത്തില്‍ മഹല്ല് ഭാരവാഹിത്വത്തില്‍ സ്ത്രീ പ്രാതിനിധ്യം വാദിക്കുന്നവര്‍ തികഞ്ഞ മുസ്‌ലിം വിരുദ്ധതതയുടെ അജണ്ടയാണ് സൃഷ്ടിക്കുന്നത്. വാടാനപ്പള്ളി ശംസുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമിയില്‍ നടന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമാപന സംഗമം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, വാടാനപ്പള്ളി മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് മോന്‍ സാഹിബ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ജില്ലാ ഭാരവാഹികള്‍ മേഖലാ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ:  എസ് കെ എസ് എസ് എഫ് ഇഅ്ദാദ് പ്രതിനിധി സംഗമം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur