തൃശൂര്‍: അര നൂറ്റാണ്ടോളം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജന സെക്രട്ടറിയും ആഗോള പണ്ഡിതലോകത്തെ നിറസാന്നിധ്യവുമായിരു ശംസുല്‍ ഉലമ ഇകെ അബൂബക്കര്‍ മുസ്‌ലിയാരുടെ വേര്‍പാടിന്റെ ഇരുപതാംവാര്‍ഷികം പ്രമാണിച്ച് എസ്‌കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കു ശംസുല്‍ ഉലമ ആണ്ട് നേര്‍ച്ച ഫെബ്രുവരി 4 വ്യാഴാഴ്ച തൃശൂര്‍ എംഐസി മസ്ജിജിദില്‍ നടക്കും. കാലത്ത് 10 മണിമുതല്‍ രാത്രി 8 മണി വരെ നീണ്ടു നില്‍ക്കു വിപുലമായ പരിപാടിയില്‍ ത്വലബ സംഗമം, ഖത്മുല്‍ ഖുര്‍ആന്‍, അനുസ്മരണ സമ്മേളനം, ശംസുല്‍ ഉലമ മൗലിദ് സദസ്സ്, ദുആ സമ്മേളനം തുടങ്ങിയ സെഷനുകളിലായി സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, സമസ്ത ജില്ലാ പ്രസിഡന്റ് എസ്എംകെ തങ്ങള്‍, ജില്ലാ ജന സെക്രട്ടറി എംഎം മുഹ് യിദ്ദീന്‍ മൗലവി, എസ്എം എഫ് ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍, എസ്‌കെ എസ് എസ് എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഡോ. സാലിം ഫൈസി കൊളത്തൂര്‍, അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി, എസ്‌കെ എസ് എസ്എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി, സൈനുദ്ദീന്‍ ഫൈസി വെള്ളാങ്ങല്ലൂര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur