വാഴക്കാട്: വിശ്വാസികള്‍ മാനവിക മൂല്യങ്ങള്‍ മുറുകെ പിടിച്ച് ജീവിക്കണമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍. കണ്ണിയത്ത് ഉസ്താദ് ഇരുപത്തിമൂന്നാം ഉറൂസ് മുബാറകിനോടനുബന്ധിച്ച് ഇന്നലെ രാവിലെ നടന്ന മതപ്രഭാഷണം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. പി എ ജബ്ബാര്‍ ഹാജി അധ്യക്ഷനായി. ഹാഫിസ് അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ പി എ മജീദ്, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വക്കറ്റ് വീരാന്‍ കുട്ടി, കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ, കെ എസ് ഇബ്‌റാഹീം മുസ്‌ലിയാര്‍, സയ്യിദ് ബി എസ് കെ തങ്ങള്‍, കണ്ണിയത്ത് അബ്ദുള്ളക്കുട്ടി മുസ്‌ലിയാര്‍, കൊയപ്പതൊടി മുഹമ്മദലി ഹാജി, ഇബ്‌റാഹീം ഹാജി, നാസര്‍ അല്‍ജമാല്‍, മമ്മുദാരിമി തുടങ്ങിയവര്‍ സംസാരിച്ചു.
വൈകുന്നേരം നടന്ന മത പ്രഭാഷണത്തില്‍ മഅമൂന്‍ ഹുദവി പ്രഭാഷണം നടത്തി. ശൈഖുനാ മൂര്യാട് ഉസ്താദ് പ്രാര്‍ത്ഥന സംഗമത്തിന് നേതൃത്വം നല്‍കി.
ഇന്ന് രാവിലെ പത്തിന് മുഅല്ലിം സംഗമം വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്യും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ജഅഫര്‍ മാസ്റ്റര്‍ താനൂര്‍ എിവര്‍ ക്ലാസ് അവതരിപ്പിക്കും. വൈകുന്നേരം ഏഴിന് നടക്കുന്ന മത പ്രഭാഷണത്തില്‍ അബ്ദുറസാഖ് ദാരിമി പ്രഭാഷണം നടത്തും. ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ പ്രാര്‍ത്ഥന സംഗമത്തിന് നേതൃത്വം നല്‍കും.
കണ്ണിയത്ത് ഉസ്താദ് ഇരുപത്തിമൂന്നാം ഉറൂസ് മുബാറകിനോടനുബന്ധിച്ച് ഇന്നലെ രാവിലെ നടന്ന മതപ്രഭാഷണം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു.
- Yoonus MP