ജാമിഅഃ ദേശീയ അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റികളുമായി ധാരണയുണ്ടാക്കും: ഹൈദരലി ശിഹാബ് തങ്ങള്‍

പെരിന്തല്‍മണ്ണ : ജാമിഅഃ ദേശീയ അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റികളുമായി അക്കാഡമിക് രംഗത്ത് കാരാറുകളും ധാരണകളും ഉണ്ടാക്കുമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജാമിഅഃ സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഗ്രാന്റ് സല്യൂട്ടില്‍ മിഷന്‍ 2016 പദ്ധതികള്‍ പ്രക്യാപിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത മത വിദ്യാഭ്യാസം നല്‍കാനുള്ള ദഅ്‌വാ കോഴ്‌സുകള്‍ ജാമിഅഃ നൂരിയ്യ യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തുന്നതോടെ നടപ്പിലാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ അറുപതോളം ജൂനിയര്‍ കേളേജുകളില്‍ നിന്നായി 3500 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വ്യവസായ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. കെ അബ്ദുറബ്ബ് അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. എം. പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കോട്ടുമല ബാപ്പുമുസ്ലിയാര്‍,. എം. എം. മുഹ്‌യുദ്ദീന്‍ മുസ്ലിയാര്‍, ടി. പി. ഇപ്പ മുസ്ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, കെ. മമമ്ത് ഫൈസി, ഇബ്‌റാഹീം സുബ്ഹാന്‍(റിയാദ്), സി. കെ. വി യൂസുഫ്, പാറക്കല്‍ അബ്ദുല്ല, സലീം ആയഞ്ചേരി, മുഹമ്മദലി ഹാജി തൃക്കടിയേരി, അബ്ദുല്ല ഹാജി പാറക്കടവ്, ്ബ്ദുല്ല ഹാജി കളപ്പാട്ടില്‍, ഇബ്‌റാഹീം ഹാജി തിരൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഉസ്മാന്‍ ഫൈസി എറിയാട് സംസാരിച്ചു. 

അധാര്‍മികതയെ ചെറുക്കേണ്ടത് ധാര്‍മ്മിക വദ്യഭ്യാസത്തിലൂടെയാണെന്ന് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി. കെ അബ്ദുറഹീം. ജാമിഅഃ നൂരിയ്യഃ അറബിയ്യഃ 53 ാം വാര്‍ഷിക 51 ാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന എന്‍ലൈറ്റ്‌മെന്റ് സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് സമൂഹം വലിയ വളര്‍ച്ച നേടിയെങ്കിലും അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ വളര്‍ന്ന് വരികയാണ്. ജാമിഅഃ നൂരിയ്യ പോലോത്ത സ്ഥാപനങ്ങള്‍ക്ക് മാത്രമേ സമൂഹത്തില്‍ ധാര്‍മ്മികത വളര്‍ത്താന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. എം. കെ മുനീര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി. സി ഡോ. കെ. മുഹമ്മദ് ബഷീര്‍ വിശിഷ്ടാതിഥികളായിരുന്നു. എസ്. വി മുഹമ്മദലി, ഡോ. സാലിം ഫൈസി കുളത്തൂര്‍ അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി, മുസ്ഥഫ മുണ്ടുപാറ, ടി. എച്ച് ദാരിമി സംസാരിച്ചു. 

ലോപോയിന്റ് കെ. പി. എ മജീദ് ഉദ്ഘാടനം ചെയ്തു. അഡീഷനല്‍ അഡ്വ. ജനറല്‍ അഡ്വ. കെ. എ ജലീലില്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഫൈസല്‍ ഹുദവി മാരിയാട്, എന്‍ലൈറ്റ്‌മെന്റ് - 2 ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹംസറഹ്മാനി കൊണ്ടിപ്പറമ്പ്, മുജീബ് ഫൈസി പൂലോട്, ടി. പി ഇപ്പ മുസ്‌ലിയാര്‍, മോയിന്‍കുട്ടി മാസ്റ്റര്‍, മാമുക്കോയ ഹാജി സംസാരിച്ചു. 
സംസ്‌കൃതി സമ്മേളനം നഗര വികസന പിന്നോക്ക ക്ഷേമ വകുപ്പ് മന്തി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, റഫീക് സകരിയ്യ ഫൈസി കുടത്തായ്, മുസ്ഥഫ ഫൈസി വടക്കുമുറി എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ: ജാമിഅഃ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഗ്രാന്റ് സല്യൂട്ടില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
- Secretary Jamia Nooriya