സിബാഖ് വിളംബര റാലി നടത്തി

തളങ്കര: ഇന്നും നാളെയുമായി മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി കാമ്പസില്‍  നടക്കുന്ന ദാറുല്‍ ഹുദാ സിബാഖ് ദേശേീയ കലോത്സവത്തോടനുബന്ധിച്ച് അക്കാദമി വിദ്യാര്‍ത്ഥികള്‍ വിളംബര റാലി നടത്തി. ഇന്നലെ വൈകുന്നേരം തായലങ്ങാടി ക്ലോക്ക് ടവറിനടുത്ത് നിന്നാരംഭിച്ച റാലി അക്കാദമി കാമ്പസില്‍ സമാപിച്ചു. വിവിധയിനം ഇസ്‌ലാമിക കലാ സംസ്‌കാരിക ചിഹ്നങ്ങളാലും വേഷങ്ങളാലും വേറിട്ടു നിന്ന റാലി ഏറെ ശ്രദ്ധപിടിച്ചു പറ്റി.
- Darul Huda Islamic University