കണ്ണിയത്ത് ഉസ്താദ് മഖാം ഉറൂസ് മുബാറക്

പ്രഭാഷണങ്ങള്‍ക്ക് സമാപനം, ഇന്ന് ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രാര്‍ത്ഥനാ സംഗമം 
വാഴക്കാട്: റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് ഉസ്താദ് ഇരുപത്തിമൂാം മഖാം ഉറൂസിന്റെ ഭാഗമായി സംഘടിപ്പിച്ച ആറു ദിവസത്തെ പ്രഭാഷണത്തിന് സമാപനം. സമാപന സംഗമവും പ്രാര്‍ത്ഥന സദസ്സും ഇന്ന് രാവിലെ എട്ട് മുതല്‍ ആരംഭിക്കും. ശൈഖുനാ ജിഫ്രി മുത്തുക്കോയ തങ്ങള്‍, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, വാവാട് കുഞ്ഞികോയ മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സൈദ് മുഹമ്മദ് നിസാമി തുടങ്ങിയവര്‍ പങ്കെടുക്കും. 
ഇന്നലെ നടന്ന മത പ്രഭാഷണം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. മഖാം സിയാറത്തിനു പ്രൊഫസര്‍ കെ ആലികുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. കെ ആലി അധ്യക്ഷനായി. മജ് ലിസുന്നൂര്‍ സംഗമത്തിന് സംസ്ഥാന അമീര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. ഷാജഹാന്‍ റഹ്മാനി കമ്പളക്കാട് മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ബി എസ് കെ തങ്ങള്‍, കുട്ടിഹസന്‍ ദാരിമി, കണ്ണിയത്ത് കുഞ്ഞിമോന്‍, കെ എസ് ഇബ്രാഹീം മുസ്‌ലിയാര്‍, വാര്‍ഡ് മെമ്പര്‍ അഷ്‌റഫ് ശുക്കൂര്‍ വെട്ടത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
ഫോട്ടോ: കണ്ണിയത്ത് ഉസ്താദ് മഖാം ഉറൂസിന്റെ ഭാഗമായി സംഘടിപ്പിച്ച മജ് ലിസുന്നൂര്‍ സംഗമത്തിന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കുന്നു.
- Yoonus MP