SKSSF മനുഷ്യജാലിക മഹാസംഭവമാക്കും: SKSSF കാസര്‍കോട്

കാസര്‍കോട്: രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും മതസൗഹാര്‍ദ്ദവും സാഹോദര്യവും നിലനിര്‍ത്താനും വര്‍ഗീയതയ്‌ക്കെതിരേയും തീവ്രവാദത്തിനും എതിരെ ഒറ്റക്കെട്ടായി അണിനിരക്കാനും പ്രചോദനം നല്‍കി എസ്. കെ. എസ്. എസ്. എഫ് കാസര്‍കോട് ജില്ലാ കമ്മറ്റി മൊഗ്രാലില്‍ ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിന്റെ സായാഹ്നത്തില്‍ സംഘടിപ്പിക്കുന്ന നടക്കുന്ന മനുഷ്യജാലിക മഹാസംഭവമാക്കുമെന്ന് സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. റിപബ്ലിക് ദിനത്തില്‍ രാവിലെ 9 ന് മൊഗ്രാലിലെ മനുഷ്യജാലിക വേദിക്കരികില്‍ പതാക ഉയര്‍ത്തും. പ്രത്യേക യൂനിഫോം ധരിച്ച വിഖായ വളണ്ടിയര്‍മാര്‍ ഫ്ലാഗ് സല്യൂട്ട് നടത്തും. വൈകീട്ട് നാലിന് മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ നിന്ന് ജാലികാ റാലി തുടങ്ങും. കറുപ്പ് പാന്റും വെള്ള ഷര്‍ട്ടുംകോട്ടും കുങ്കുമ നിറത്തിലുള്ള വിഖായ തൊപ്പിയും ധരിച്ച പ്രവര്‍ത്തകരും, വെള്ള വസ്ത്രം ധരിച്ച ത്വലബ പ്രവര്‍ത്തകരും കറുപ്പ് പാന്റ് വെള്ളഷര്‍ട്ട് പച്ചത്തൊപ്പിയും ധരിച്ച കാംപസ് പ്രവര്‍ത്തകരും റാലിയില്‍ അണിനിരക്കും. ഓരോവിഭാഗത്തിന്റെയും ക്യാപ്റ്റന്‍മാര്‍ വലിയപതാകയേന്തി റാലിയെ നയിക്കും. വിവിധ മേഖലകളിലില്‍ നിന്നും എത്തുന്ന പ്രവര്‍ത്തകരും പ്രത്യേക ബാനറുകളുടെ പിന്നില്‍ അണനിരന്ന് റാലിയെ വര്‍ണാഭമാക്കും. സംസ്ഥാന ജില്ലാ ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, സ്വാഗതസംഘം ഭാരവാഹികള്‍ എന്നിവരും റാലിക്ക് നേതൃത്വം നല്‍കും. പരിപാടിയുടെ ഭാഗമായി സ്വാഗതം, ജാലിക തീര്‍ക്കല്‍, ദേശിയോദ്ഗ്രഥന പ്രതിജ്ഞ, ഉദ്ഘാടനം, ദേശിയോദ്ഗ്രഥന ഗാനം, പ്രമേയപ്രഭാഷണം, ജാലികാ സന്ദേശം തുടങ്ങിയവ നടക്കും. വിവിധ മത സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തും. 
 യോഗത്തില്‍ ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരെ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളം കോട്, അബ്ദുല്‍ സലാം ഫൈസി പേരാല്‍, മഹമൂദ് ദേളി, നാഫിഅ് അസ്അദി, യൂനഫ് ഫൈസി, ശരിഫ് നിസാമി മുഗു, യൂനൂസ് ഹസനി, അബൂബക്കര്‍ സാലൂദ് നിസാമി, ശറഫുദ്ദീന്‍ കുണിയ, മുഹമ്മദലി നീലേശ്വരം, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ഇബ്രാഹീം മൗവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee.